ആദായ നികുതി വകുപ്പിന്റെയും സിബിഐയുടെയും കള്ളപ്പണ വേട്ടയില്‍ വമ്പന്മാര്‍ കുടുങ്ങുന്നു.

ന്യൂ ഡല്‍ഹി: ആദായ നികുതി വകുപ്പിന്റെയും സിബിഐയുടെയും കള്ളപ്പണ വേട്ടയില്‍ വമ്പന്മാര്‍ കുടുങ്ങുന്നു. രാജ്യവ്യാപകമായി തുടരുന്ന പരിശോധനയില്‍ ശതകോടിയുടെ കള്ളപ്പണം വെളിപ്പെട്ടു. ബെംഗളൂരു, ദല്‍ഹി, ഫരീദാബാദ്, താനെ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നടന്ന റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച കോടിക്കണക്കിന് രൂപ പിടിച്ചെടുത്തു. 20 പേരെ അറസ്റ്റ് ചെയ്തു. നിരവധി സ്ഥാപനങ്ങളും ബാങ്കുകളിലെ നിക്ഷേപങ്ങളും നിരീക്ഷണത്തില്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ കള്ളപ്പണവേട്ടയുണ്ടാകും. സിബിഐ റെയ്ഡില്‍ 19 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു. 16 പേര്‍ അറസ്റ്റിലായി. പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അമ്പത് ലക്ഷം രൂപയുടെ നോട്ടുകള്‍ അനധികൃതമായി…

Read More

പഴയ 500 രൂപ നോട്ടുകൾ അവശ്യസേവനത്തിന് ഉപയോഗിക്കാവുന്ന സമയപരിധി ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും.

പഴയ 500 രൂപ നോട്ടുകൾ അവശ്യസേവനത്തിന് ഉപയോഗിക്കാവുന്ന സമയപരിധി ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കുകയാണ്. വെള്ളിയാഴ്ച മുതൽ ഡിസംബര്‍ 30വരെ അസാധു നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനേ സാധിക്കുക. അസാധുവാക്കിയ നോട്ടുകളിൽ 12.4 ലക്ഷം കോടി രൂപ ഇതുവരെ ബാങ്കുകളിൽ തിരിച്ചെത്തി. ഡിസംബർ 30നകം 14 ലക്ഷം കോടി രൂപവരെ തിരിച്ചെത്താനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നോട്ട് അസാധുവാക്കിയ ശേഷമുള്ള പ്രതിസന്ധികൾ തുടരുന്നതനിടെ നവംബര്‍ മാസത്തിലെ പണപ്പെരുപ്പം 3.15 ശതമാനമായി കുറഞ്ഞു. സെപ്റ്റംബര്‍മാസത്തിൽ ഇത് 3.39 ശതമാനമായിരുന്നു

Read More
Click Here to Follow Us