അച്ചേ ദിന്‍ കൊണ്ടുവരും എന്ന പ്രതീക്ഷയോടെയാണ് നരേന്ദ്ര മോഡി അധികാരത്തില്‍ വന്നത്,ഇത് വരെയും അഴിമതി മുക്തമായ ഭരണം കാഴ്ച വയ്ക്കാനായി എന്നത് മോഡിയുടെ ഭരണത്തില്‍ എല്ലാവര്ക്കും പ്രതീക്ഷ നല്‍കുന്ന കാര്യവുമാണ്.എന്നാല്‍ “ദി ക്വൈന്റ്റ്” എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത് ഇതുവരെ യുള്ള പ്രതീക്ഷയെ തകിടം മറക്കുന്നതാണ്.
ബി എസ് എന്‍ എല്‍ – സിസ്കോ യുമായി ഉണ്ടാക്കിയ കരാറില്‍ 300 കോടിയുടെ നഷ്ട്ടം നേരിടേണ്ടി വന്നു എന്നാണ് “ദി ക്വൈന്റ്റ്” പറയുന്നത്.നാഷണല്‍ ഇന്റര്‍നെറ്റ് ബാക്ക് ബോണ്‍ (NIB) വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട രണ്ടു പര്‍ച്ചേസ് ഓര്‍ഡര്‍കള്‍ ആണ് നഷ്ടം ഉണ്ടാക്കിയത് എന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.സിസ്കോ യുടെ ഇന്ത്യന്‍ ,അമേരികന്‍ വിഭാഗങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു അഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.
NIB വികസിപ്പിക്കുന്നതിനായി “അത്യാവശ്യമായി ” (most urgent) ബി എസ് എന്‍ എല്‍ (No CT/PO/20/2015-16) എന്നാ നമ്പറില്‍ ഉള്ള പര്‍ച്ചേസ് ഓര്‍ഡറിൽ പ്രേസ്ടോ ഇന്‍ഫോ സോലുഷന്‍സ് (Presto Infosolutions) എന്നാ കമ്പനിക്ക് 2015 ല്‍ നല്‍കുകയായിരുന്നു (File No 80-06/2015-MMC/MPLS routers/317),കഴിഞ്ഞ പത്തുവര്‍ഷമായി സിസ്കോ യുടെ സിസ്റ്റം ആണ് ഭാഗികമായി NIB പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.എച് സി എല്‍ ആണ് അത്കഴിഞ്ഞ അഞ്ചു വര്‍ഷമായി നല്ല നിലക്ക് മെയിന്റൈന്‍ ചെയ്തുകൊണ്ടിരിക്കുന്നത്.എന്നാല്‍ 150 കോടി വാര്‍ഷിക ലാഭം ഉള്ള പ്രേസ്ടോ യെ ബി എസ് എന്‍ എല്‍ തെരഞ്ഞെടുക്കുകയായിരുന്നു. എച് സി എല്‍ ,വിപ്രോ,ഐ ബി എം തുടങ്ങിയ വലിയ കമ്പനികളെ ഒഴിവാക്കിക്കൊണ്ടാണ് ഇത് ചെയ്തത്.അതുമാത്രമല്ല മറ്റു വില വിവരങ്ങള്‍ പരിഗണിക്കാതെ ഒരൊറ്റ പാര്‍ട്ടിക്ക് ആണ് അവര്‍ 95 കോടിയുടെ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയത്.
എന്നാല്‍ പ്രേസ്ടോ സിസ്കോ ഡിസ്ട്രി ബ്യുട്ടെര്‍ ആയ “ഇന്ഗ്രം സോലുഷന്‍സ് “എന്നാ സിങ്കപ്പൂര്‍ കമ്പനിക്ക് 50 കോടി രൂപയ്ക്കു കരാര്‍ നല്‍കി,ഇതില്‍ ലഭിച്ച 45 കോടി അഴിമതിക്കു ഉപയോഗിച്ച് എന്നാണ് “ദി ക്വൈന്റ്റ്” ആരോപിക്കുന്നത്.രേഖകളില്‍ നിന്ന് മനസ്സിലാകുന്നത് പ്രേസ്ടോ എന്നാ കമ്പനിക്ക് ഈ പ്രൊജക്റ്റ് ഏറ്റെടുക്കാന്‍ ഉള്ള ഒരു കഴിവും ഇല്ല എന്നതാണ്.
പ്രധാന ആരോപണങ്ങള്‍ ഇവയാണ് :
- ഇന്ഗ്രം മൈക്രോ ക്ക് നല്‍കിയ ഇന്‍ വോയിസ്കാരണം രാജ്യത്തിന് ലഭിക്കാനുള്ള നികുതികള്‍ നഷ്ട്ടപ്പെട്ടു.
- കൂടിയ വിലക്ക് കാലം കഴിഞ്ഞ (outdated) എക്യുപ്മെന്റ്റ് നല്‍കി.
- 45 കോടി രൂപ തെറ്റായ വഴികളില്‍ ഉണ്ടാക്കി.
- ബി എസ് എന്‍ എല്‍ നു നഷ്ട്ടപ്പെട്ട ഒരു രൂപ പോലും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞില്ല.
- സപ്ലെ ചെയ്ത 35 % എക്യുപ് മെന്റും ഉപയോഗിക്കാന്‍ കഴിഞ്ഞില്ല.
ഇത് “ദി ക്വൈന്റ്റ്”എന്നാ ന്യൂസ് പോര്‍ട്ടലില്‍ വന്ന വാര്‍ത്തയുടെ പരിഭാഷമാത്രം ആണ്,ഇതില്‍ ഞങ്ങള്‍ക്ക് നേരിട്ട് ഒരു ബന്ധവും ഇല്ല ,വാര്‍ത്ത ഇവിടെ വായിക്കാം
https://www.thequint.com/business/2016/11/04/exclusive-rs-300-cr-scam-in-bsnl-cisco-deals-in-modis-achhe-din-narendra-modi
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.