ബംഗളുരുവില് നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവരെ ആയുധധാരികളായ സംഘം ആക്രമിച്ച് കൊള്ള ചെയ്യുന്ന സംഭവങ്ങൾ ഈയിടെയായി വർദ്ധിച്ചു വരുന്നു എന്നത് ആശങ്കാ ജനകമാണ്. തോക്കും, വാളും, മഴുവും പോലുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് കുടുംബത്തോടൊപ്പം നാട്ടിലേക്ക് യാത്ര ചെയ്യുന്നവരെ ആക്രമിച്ച് കൊള്ളയടിക്കാൻ ശ്രമിച്ച മൂന്ന് സംഭവങ്ങൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
മുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം കാരണം രാവിലെ ആറ് മണിക്ക് ഫോറസ്റ്റ് ചെക്ക്പോസ്റ്റ് തുറക്കുമ്പോഴേക്കും അവിടെ എത്താൻ അതിരാവിലെ ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്നവരാണ് ആക്രമിക്കപ്പെടുന്നത്. നിർഭാഗ്യവശാൽ പോലീസിന്റെ ഭാഗത്ത് നിന്നും ഇതുവരെ കാര്യമായ നടപടികളൊന്നും ഉണ്ടായതായി കാണുന്നില്ല.
മുൻപ് ബീഫ് കഴിച്ചതിന്റെ പേരിൽ കർണാടകയിൽ മലയാളികൾ ആക്രമിക്കപ്പെട്ടു എന്ന ഇല്ലാ കഥ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പിണറായി വിജയൻ ഇതുവരെ ഈ വിഷയം അറിഞ്ഞതായി തോന്നുന്നില്ല. തീവ്രവാദം ആരോപ്പിച്ച് ജയിലിലടക്കപെട്ടവരെ കാണാനും പുറത്തിറക്കാനും മത്സരിച്ചു പറന്നു നടന്ന കേരളത്തിലെ ഭരണ പ്രതിപക്ഷ നേതാക്കളൊന്നും തന്നെ കർണാടകാ സർക്കാരിനോട് ഈ വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെടാത്തതും നിരാശയുളവാക്കുന്നതാണ്.
കുടുംബത്തോടൊപ്പം ഒന്നോ രണ്ടോ ദിവസത്തെ അവധി ആഘോഷിക്കാൻ സുരക്ഷ ഉറപ്പ് വരുത്താൻ കർണാടക സർക്കാരിനോട് ബന്ധപ്പെട്ട് വേണ്ടത് ചെയ്യാനുള്ള ഇടപെടൽ കേരള സർക്കാർ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.