ഗോളടിക്കാന്‍ ആളില്ല;തോല്‍വി തുടര്‍ക്കഥയാക്കി കേരള ബ്ലാസ്റ്റെര്സ്..

കൊച്ചി : ഇന്ന് നടന്ന മത്സരവും പരാജയപ്പെട്ട കേരള ബ്ലാസ്റ്റെര്സ് കഴിഞ്ഞ വര്‍ഷത്തെ ഫലത്തില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നാ സന്ദേശം ആരാധകര്‍ക്ക് നല്‍കി.ആദ്യപകുതിയില്‍ ജാവി ലാറ അടിച്ച ഒരു ഗോളിന് കൊല്‍ക്കത്ത വിജയിച്ചു. ഐ എസ് എല്‍ ഈ സീസണിലെ ആദ്യമത്സരത്തില്‍ കേരള ബ്ലാസ്റ്റെര്സ് നോര്‍ത്ത് ഈസ്റ്റ്‌ യുനൈറ്റഡ് മായുള്ള മല്‍സരത്തില്‍ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.

Read More

നിരാഹാരം നിര്‍ത്തി രക്ഷപ്പെട്ടു.

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കരാറിന്റെ പേരില്‍ യുഡിഎഫ് നിയമസഭയ്ക്കുള്ളില്‍ നടത്തിവന്ന നിരാഹാരസമരം പിന്‍വലിച്ചു. ജനപിന്തുണ കിട്ടാതായതോടെ മാനേജ്മെന്റുകള്‍ ഫീസ് കുറയ്ക്കുമെന്ന് പറഞ്ഞു എന്ന പ്രചാരണം നടത്തി നിരാഹാരസമരം പിന്‍വലിക്കാനുള്ള നീക്കം പൊളിഞ്ഞതിന് പിന്നാലെയാണ് സഭ അവധിക്കു പിരിഞ്ഞത് ചൂണ്ടികാട്ടി സമരം യുഡിഎഫ് അവസാനിപ്പിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാരായ വിടി ബല്‍റാമും റോജി എം ജോണുമാണ് നിലവില്‍ നിരാഹാരസമരം നടത്തിവന്നിരുന്നത്. എംഎല്‍എമാരായ ഹൈബി ഈഡനേയും, ഷാഫി പറമ്പിലിനേയും ആശുപത്രിയിലേക്ക് നീക്കിയതിനെ തുടര്‍ന്ന് ഇന്നലെയാണ് ഇവര്‍ നിരാഹാരസമരം ആരംഭിച്ചത്.  കൂടുതല്‍ സമരപരിപാടികള്‍ സഭയ്ക്കു പുറത്തു സംഘടിപ്പിക്കുമെന്നും ശക്തമായ പ്രക്ഷോഭപരിപാടികളുമായി…

Read More

29 ദിവസങ്ങള്‍ക്കു ശേഷം കര്‍ണാടക-തമിഴ്നാട്‌ അതിര്‍ത്തി തുറന്നു;സ്വകാര്യ വാഹനങ്ങള്‍ ഓടിത്തുടങ്ങി;ബസ്‌ സര്‍വീസ് നാളെ പുനസ്ഥാപിക്കാന്‍ സാധ്യത.

ബെന്ഗളൂരു: കാവേരി വിഷയവുമായി ബന്ധപ്പെട്ട ആക്രമണ സംഭവങ്ങള്‍ മൂലം അടച്ചിട്ട ഹോസൂര്‍ റോഡിലെ  വാഹന ഗതാഗതം നിര്‍ത്തിവച്ചിരുന്ന തമിഴ്നാട്‌-കര്‍ണാടക അതിര്‍ത്തി  സ്വകാര്യവഹനങ്ങള്‍ക്കായി തുറന്നു കൊടുത്തു. കര്‍ണാടക രേജിസ്ട്രഷന്‍ ഉള്ള സ്വകാര്യവാഹനങ്ങളും ട്രക്കുകളും ഇന്ന് അതിര്‍ത്തി കടന്ന് ജുജുവാടി(കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുള്ള തമിഴ്നാടിന്റെ പ്രദേശം) എന്നാ സ്ഥലത്തേക്ക് കടന്നു യാത്ര തുടര്‍ന്നു,തമിഴ്നാട്‌ വാഹനങ്ങള്‍ അതിബെലെ വഴിയും യാത്ര തുടങ്ങി. ബസ്‌ സര്‍വീസ് ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല,ഇപ്പോഴത്തെ പുരോഗതി വിലയിരുത്തിയതിനു ശേഷം നാളെ ബസ്‌ സര്‍വിസുകള്‍ ആരംഭിക്കാന്‍ സാധ്യത ഉണ്ട്.ബെന്ഗലൂരുവില്‍ നിന്ന് ഹോസുരിലേക്ക് പോകാന്‍ കര്‍ണാടക രെജിസ്ട്രേഷന്‍ ബസില്‍…

Read More

ബെന്ഗലൂരുവില്‍ ബെല്ലണ്ടൂരിനടുത്ത് നിര്‍മാണത്തില്‍ ഉള്ള അഞ്ചു നില കെട്ടിടം തകര്‍ന്നു വീണു;രണ്ടു പേര്‍ മരിച്ചു ,നാലു പേര്‍ കുടുങ്ങി കിടക്കുന്നു.

ബെന്ഗളൂരു : നിര്‍മാണത്തിലുള്ള അഞ്ചു നിലക്കെട്ടിടം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു.ബെല്ലണ്ടൂരില്‍ ആണ് സംഭവം.നിര്‍മാണത്തില്‍ ഇരുന്നകെട്ടിടം റോഡിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.നിര്‍മാണത്തിലെ അപാകതകള്‍ ആണ് അപകടത്തിനു കാരണം എന്നാണ് പ്രാഥമിക നിഗമനം. ആഗാന്‍ രേസ്ടോരന്റ് നും സമീപമായി കഫെ കോഫീ ഡേയ് ക്ക് സമീപത്തയാണ്‌ സംഭവം.മരിച്ച രണ്ടുപേരില്‍ ഒരാളുടെ മൃത ശരീരം പുറത്തെടുത്തു,കുടുങ്ങി ക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. “നാല് പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു,ഇനി നാലുപേര്‍ കൂടി കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന് സംശയിക്കുന്നു “ഫയര്‍ ഫോര്‍സിന്റെ ചുമതലയുള്ള ഡി ജി പി എം എന്‍ റെഡ്ഡി…

Read More

കോണ്‍ഗ്രസിനും ആം ആത്മിക്കും ഇന്ത്യന്‍ സൈന്യത്തെ വിശ്വാസമില്ലേ ?

ദില്ലി: പാകിസ്ഥാനെതിരെ മിന്നലാക്രമണം നടത്തിയെന്ന് സൈന്യം പ്രചരിപ്പിക്കുന്നത് ബിജെപിയുടെ രാഷ്ട്രീയനേട്ടത്തിന് വേണ്ടിയാണെന്ന് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം. മിന്നലാക്രമണം നടന്നിട്ടില്ലെന്ന പാകിസ്ഥാനന്റെ വാദം തെറ്റാണെന്ന് തെളിയിക്കാൻ കേന്ദ്രസർ‍ക്കാരിന് ബാധ്യതയുണ്ടെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് വക്താവും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മിന്നലാക്രമണം വ്യാജമാണെന്ന് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം ട്വീറ്റ് ചെയ്തത്. Every Indian wants #SurgicalStrikesAgainstPak but not a fake one to extract just political benefit by #BJP. Politics over national…

Read More

സ്വശ്രയ പ്രശ്‌നവുമായി ബന്ധപ്പെട്ട് സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം.

തിരുവനന്തപുരം: സ്വശ്രയ പ്രശ്‌നവുമായി ബന്ധപ്പെട്ട് സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. ഇത് എട്ടാം ദിവസമാണ് പ്രതിപക്ഷ ബഹളത്തില്‍ സഭ സ്തംഭിക്കുന്നത്. സഭാ നടപടികളുമായി സഹകരിക്കേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷം. രാവിലെ സഭ ആരംഭിച്ചതു മുതല്‍ ബഹളവുമായി സ്പീക്കറുടെ ചേംബറിനു മുന്നിലേക്കെത്തുകയായിരുന്നു പ്രതിപക്ഷം. ഇതേത്തുടര്‍ന്ന് ചോദ്യോത്തരവേള നിര്‍ത്തിവച്ചു. പ്രതിപക്ഷ ബഹളത്തില്‍ സഭ തുടങ്ങി മൂന്ന് മിനിറ്റിനകം ചോദ്യോത്തരവേള നിര്‍ത്തിവയ്ക്കാന്‍ സ്പീക്കറുടെ നിര്‍ദ്ദേശം വന്നു. നയപരമായ കാര്യങ്ങളില്‍ അഭിപ്രായ വത്യാസമുണ്ടാകുന്നത് സ്വാഭാവികമാണെന്നും പക്ഷേ നിരന്തരം സഭാ നടപടികല്‍ തടസപ്പെടുത്തുന്നത് ശരിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു. ചോദ്യോത്തവേള നിര്‍ത്തിവച്ച ശേഷം സ്പീക്കര്‍ മുഖ്യമന്ത്രി പിണറായി…

Read More

ഗൂഗിൾ പിക്‌സല്‍,പിക്‌സല്‍ എക്‌സ് എല്‍ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി

സാന്‍ഫ്രാന്‍സിസ്‌കോ: സ്മാര്‍ട്ട് ഫോണ്‍ സ്രെണിയിലേക്കു ഗൂഗിളിന്റെ വക രണ്ട് ഫോണുകള്‍ എത്തി.സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന പ്രോഡക്ട് ലോഞ്ചില്‍ പിക്‌സല്‍,പിക്‌സല്‍ എക്‌സ് എല്‍ എന്നിങ്ങനെ രണ്ട് സ്മാര്‍ട്ട് ഫോണ്‍ പതിപ്പുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. 57,000 രൂപ മുതലാണ് മാർക്കറ്റ് വില. പിക്‌സല്‍ ഫോണില്‍ അഞ്ച് ഇഞ്ച് എഫ്.എച്ച്.ഡി അമോള്‍ സ്‌ക്രീനാണുള്ളത്. പിക്‌സല്‍ എക്‌സ് എല്‍ ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം 5.5 ഇഞ്ചാണ്. ഒക് ടോബര്‍ 13 ന് ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കും.സില്‍വര്‍, ബ്ലാക്ക് എന്നീ നിറങ്ങള്‍ക്കൊപ്പം ലിമിറ്റഡ് എഡിഷനായി ബ്ലൂ നിറത്തിലുമാണ് ഈ ഫോണുകള്‍ വിപണിയിൽ എത്തുന്നത്.ഗൂഗിള്‍ അല്ലോയിലൂടെ എത്തിയ ഗൂഗിള്‍ അസിസ്റ്റന്റിന്റെ…

Read More
Click Here to Follow Us