മൈസൂരു : ദസറയോടനുബന്ധിച്ച് ഉള്ള ഷോപ്പിംഗ് ഫെസ്റ്റിവലിന് 24 ന് കർട്ടൻ ഉയരും നവംബർ 5 വരെയാണ് ഷോപ്പിംഗ് ഫെസ്റ്റിവൽ. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന ചടങ്ങിൽ കിച്ചാ സുദീപ മേള ഉൽഘാടനം ചെയ്യും.വിവിധ സമ്മാന പദ്ധതികളാണ് ഈ വർഷത്തെ മേളയുടെ പ്രത്യേകത എന്ന് സംഘാടകർ അറിയിച്ചു. വെബ് ടാക്സി സർവ്വീസ് ഓപ്പറേറ്റർമാരായ യുബർ മേള കാണാൻ വരുന്നവരെ സൗജന്യമായി സ്ഥലത്ത് എത്തിക്കും എന്നറിയിച്ചു.കർണാടക ടൂറിസം ഡിപ്പാർട്ട്മെന്റ്, മൈസൂരു ട്രാവൽസ് അസോസിയേഷൻ, മൈസൂരു ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ, മെസൂരു ജ്വല്ലേഴ്സ് അസോസിയേഷൻ എന്നിവരാണ്…
Read MoreDay: 22 September 2016
ലക്ഷങ്ങള്‍ പൊടിച്ചു ഓണമാഘോഷിക്കുന്ന ബെന്ഗളൂരു മലയാളികള്‍ക്കിടയില്‍ വ്യത്യസ്ത രീതിയില്‍ ഓണമാഘോഷിക്കാന്‍ ബി എം എഫ്.
ബെംഗളൂരു:ബെംഗളൂരു മലയാളി ഫ്രണ്ട്സ് (ബി.എം.എഫ്) ചാരിറ്റബിൾ ട്രസ്റ്റ് ഇത്തവണ തികച്ചും വ്യത്യസ്തമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്തംബർ 25 ഞായറാഴ്ച കാർമലാരം ആശാ ഭവൻ വൃദ്ധ സദനത്തിലെ അമ്മമാരോടൊപ്പമാണ് ബിഎം എഫ് ന്റെ ഈ കാരുണ്യ സ്പർശമുള്ള മറ്റൊരു സേവന മാതൃക. അന്തേവാസികൾക്കുള്ള ഓണക്കോടി വിതരണം,വിപുലമായ ഓണസദ്യ,ഏതാനും കലാപരിപാടികൾ എന്നിവ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നതായിരിക്കും.ആഘോഷത്തിൽ പങ്കെടുക്കാനും കലാപരിപാടികൾ അവതരിപ്പിക്കാനും താല്പര്യമുള്ളവർ ഈ മാസം 23 നു മുൻപായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. ഉണ്ണികൃഷ്ണൻ: +91 9986326575 പ്രജിത്ത് :+91 9886976755 പ്രകാശ്: +91…
Read Moreനിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈന്യം 20 തീവ്രവാദികളെ വധിച്ചു ?
ഇന്ത്യയുടെ പ്രത്യേക സേന പാക് അധീന കശ്മീരിന്റെ നിയന്ത്രണ രേഖ കടക്കുകയും 20 തീവ്രവാദികളെ വധിച്ചതായും ഒരു ഇംഗ്ലീഷ് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു,ദി ക്യുയെന്റ്റ് ന്റെ അഭിപ്രായത്തില്‍ പാരമിലിറ്ററി ഫോര്‍സിന്റെ 18-20 സൈനികര്‍ നിയന്ത്രണ രേഖ മറികടന്നു ഹെലികോപ് ടറില്‍ പറന്നു ഇറങ്ങുകയും തീവ്രവാദികളുടെ താവളങ്ങള്‍ ആക്രമിക്കുകയും ചെയ്തു .200 പേര്‍ക്ക് പരിക്കുണ്ട്. 20 -21 തീയതികളില്‍ ആണ് ഈ സംഭവം നടന്നത് എന്നാണ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മറ്റു വിശ്വസനീയമായ പോര്‍ട്ടലുകള്‍ ആരും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടില്ല,അതുകൊണ്ടുതന്നെ…
Read Moreവാട്സ്ആപ്പിന്റെ പുതിയ നയത്തെ ചോദ്യം ചെയ്ത് ഇന്ത്യൻ വിദ്യാർത്ഥികൾ കോടതിയിൽ
ന്യൂഡൽഹി:രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ വാട്സ്ആപ്പിന്റെ പുതിയ നയമായ ഉപയോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക്കുമായി പങ്കുവെയ്ക്കുന്നതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചു.വാട്സ്ആപ്പിന്റെ പുതിയ നയത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദം കേൾക്കുന്നതിനിടെ കമ്പനി തങ്ങളുടെ ഭാഗം വിശധീകരിച്ചു.ഉപയോക്താക്കളുടെ സ്വകാര്യതയിൽ ഒരിക്കലും കൈകടത്തില്ലെന്നും അതല്ല വാട്സ്ആപ്പിന്റെ നയമെന്നും ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു.വിവരങ്ങൾ ഒരു കാരണവശാലും ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഫേസ്ബുക്കുമായി പങ്കുവയ്ക്കരുതെന്ന് ഹർജിക്കാരായ കർമണ്യ സിങ് സറീൻ ,സ്രേയ സേഥി എന്നിവർക്കുവേണ്ടി ഹാജരായ അഭിഭാഷക പ്രതിഭ.എം.സിങ് ആവശ്യപ്പെട്ടു.ഉപയോക്താക്കളുടെ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ അവർക്ക് അഭിപ്രായമറിയിക്കാൻ അവസരം കൊടുക്കണമെന്നും അതുപോലെ വാട്സ്ആപ്പിൽ നിന്നും മുഴുവനായി വിട്ടുപോയ ഉപയോക്താക്കളുടെ വിവരങ്ങൾ സെർവറിൽ…
Read Moreഅഞ്ഞൂറാം ടെസ്റ്റ് മത്സരത്തിനു ഇന്ത്യ ഇന്ന് ഇറങ്ങുന്നു:ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു
അഞ്ഞൂറാം ടെസ്റ്റ് മത്സരത്തിനു ഇന്ത്യ ഇന്ന് ഇറങ്ങുന്നു.ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിന് ഇന്നു കാണ്‍പൂരില്‍ തുടക്കമാകും. മൂന്നു മത്സരങ്ങളാണ് പരന്പരയില്‍ ഉള്ളത്. രണ്ടാം ടെസ്റ്റ് 30 മുതല്‍ കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സിലും മൂന്നാം ടെസ്റ്റ് ഒക്ടോബര്‍ എട്ടു മുതല്‍ ഇന്‍ഡോറിലും നടക്കും.കാണ്‍പൂരിലാണ് ആദ്യ മത്സര0 .സ്പിന്‍ കരുത്തിലാണ് ഇരു ടീമുകളും പ്രതീക്ഷ വയ്ക്കുന്നത്. ഇന്ത്യക്കു വേണ്ടി രവിചന്ദ്രന്‍ അശ്വിന്, രവീന്ദ്ര ജഡേജ, അമിത് മിശ്ര എന്നിവരാകും സ്പിന്‍ വിഭാഗം കൈാര്യം ചെയ്യുക. കിവീസിനായി ഇന്ത്യയില ആദ്യമായി കളിക്കാനെത്തുന്ന ഇഷ് സോധി, മിച്ചല്‍…
Read Moreകല്യൺ നഗറിൽ നിന്ന് കേരള ആർ ടി സി ബസ് സർവീസ് ഉടൻ.
ബെംഗളൂരു: ലിംഗരാജപുരം, ബാനസവാ ഡി, ഹെന്നൂർ ,കൊത്തന്നൂർ, കെ ആർ പുരം, നാഗവാര തുടങ്ങിയ സ്ഥലങ്ങളിലെ മലയാളികൾക്ക് ഉപകാരമാകുന്ന വിധത്തിൽ കല്യൺ നഗറിൽ നിന്ന് കേരള ആർടിസി ബസ് സർവീസ് ആരംഭിക്കും. കോഴിക്കോട് കണ്ണൂർ എറണാകുളം എന്നിവിടങ്ങളിലേക്കുള്ള ബസുകൾ ആണ് ഇവിടെ നിന്ന് പുറപ്പെടുക. കല്യൺ നഗർ ബി എം ടി സി ഡിപ്പോയിൽ നിന്നായിരിക്കും ബസുകൾ പുറപ്പെടുക. എന്ന് ആരംഭിക്കാൻ കഴിയും എന്നത് പിന്നീട് അറിയിക്കും. നിലവിൽ മൈസൂരു റോഡ് സാറ്റലൈറ്റ് ബസ്റ്റാന്റ് ,ശാന്തിനഗർ, കലാശിപ്പാളയം, കോറമംഗല, പീനിയ എന്നിവിടങ്ങളിൽ നിന്നാണ് കേരള…
Read Moreകോടതി വിധിക്കെതിരെ നീങ്ങാൻ കർണാടക;വെള്ളിയാഴ്ച ചേരുന്ന നിയമസഭാ സമ്മേളനം വരെ തമിഴ്നാടിന് വെള്ളമില്ല; ഒരു പുതിയ നിയമ പ്രശ്നം ഉടലെടുക്കുന്നു;തീരുമാനം അതിന് ശേഷം ; സർക്കാറിന് പൂർണ പിന്തുണയുമായി മറ്റു പാർട്ടികൾ.
ബെംഗളൂരു : തമിഴ്നാടും കർണാടകയും തമ്മിലുള്ള കാവേരി ജലപ്രശ്നം പുതിയ ട്വിസ്റ്റിലേക്ക് ,വർഷങ്ങളായി നില നിൽക്കുന്ന ഈ പ്രശ്നം വീണ്ടും കൂടുതൽ പ്രശ്നകലുഷിതമായത് കഴിഞ്ഞ രണ്ട് ആഴ്ചകളിലാണ്.15000 ക്യൂസെക്സ് ജലം തമിഴ്നാടിന് പത്തു ദിവസത്തേക്ക് വിട്ടു കൊടുക്കണം എന്ന സുപ്രീം കോടതി വിധിയുടെ ഫലമായി ആണ് പുതിയ പ്രശ്നങ്ങളുടെ തുടക്കം പിന്നീട് അത് 12000 ആയി കുറച്ചു.പത്തു ദിവസത്തെ കാലാവധിക്ക് ശേഷം സുപ്രീം കോടതി തന്നെ അതിനെ 6000 ക്യുസെക്സ്സ് ആക്കി മാറ്റി ,കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഏഴുദിവസത്തേക്ക്. എന്നാൽ ഇന്നലെ രാവിലെ നടന്ന…
Read More