കശ്മീരിലെ ഉറിയില്‍ കരസേനാ ബ്രിഗേഡ് ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായ പശ്താത്തലത്തില്‍ പ്രത്യാക്രമണം നടത്തുന്നകാര്യം പരിശോധിക്കണമെന്ന് കരസേനാ മേധാവി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള ചില പ്രദേശങ്ങളില്‍ പ്രത്യാക്രമണം നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പരിഗണിക്കണമെന്നാണ് സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. അതിര്‍ത്തിയിലെ ചെറിയ പ്രത്യാക്രമണം പോലും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ കനത്ത ആക്രമണമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് ഒരു രാഷ്ട്രീയ തീരുമാനം എടുക്കേണ്ടിവരുംസാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരസെക്രട്ടറി രാജീവ് മെഹ്റിഷി ഇന്ന് ജമ്മുകശ്മീരിലെത്തും. ദില്ലിയില്‍ ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുക്കും. ഇതിന് ശേഷം പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. ഇതിനിടെ തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് നേരെയെങ്കിലും ഒരു സൈനിക നടപടി വേണമെന്ന് സൈന്യം സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായാണ് വിവരം.
Related posts
-
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. അമേരിക്കയിലെ സാൻ... -
2000 തിരിച്ചടച്ചില്ല; ലോൺ ആപ്പ് ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു, യുവാവ് ജീവനൊടുക്കി
ഹൈദരാബാദ്: ലോണ്‍ ആപ്പുകളുടെ ക്രൂരത തുടരുന്നു. ആന്ധ്രാപ്രദേശില്‍ വിശാഖപട്ടണത്താണ് 25 കാരനായ... -
സഞ്ജയ് മൽഹോത്ര ആർബിഐ ഗവർണറാകും
ന്യൂഡൽഹി: കേന്ദ്ര റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര റിസർവ് ബാങ്ക് ഓഫ്...