ന്യൂദല്‍ഹി: അടുത്ത ആഴ്ച പാക്കിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പങ്കെടുക്കില്ല.ഇന്ത്യ -പാക്കിസ്ഥാന് ബന്ധം സമീപകാലങ്ങളിലെ ഏറ്റവും മോശമായ പശ്ചാത്തലത്തിലാണു സമ്മേളനം ബഹിഷ്കരിക്കാന്‍ മന്ത്രി തീരുമാനിച്ചതെന്നാണ് വിവരങ്ങള്‍. എന്നാല്‍, ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല.പാക്കിസ്ഥാനിലോക്ക് പോകുന്നത് നരകത്തിലേക്ക് പോകുന്നതിനു തുല്യമാണെന്നു, കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു.
അതിനിടെ ഇന്ത്യൻ മാധ്യമങ്ങൾക്ക് ഇസ്ലാമാബാദില് നടക്കുന്ന ഏഴാമത് സാര്‍ക്ക് മീറ്റിങില്‍ പങ്കെടുക്കാനുള്ള അനുവാദം നിഷേധിച്ചിരിക്കുകയാണെന്നും വിവരങ്ങള്‍ ഉണ്ട്.
Related posts
-
വാഹനാപകടത്തിൽപ്പെട്ട വരെ ആശുപത്രിയിൽ എത്തിച്ചാൽ 25000 രൂപ പാരിതോഷികം; പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: വാഹനാപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചാല്‍ 25000 രൂപ പാരിതോഷികം നല്‍കുമെന്ന് കേന്ദ്രസർക്കാർ.... -
തൊഴിൽ രഹിതരായ യുവാക്കൾക്ക് പ്രതിമാസം 8500 രൂപ!!! പുതിയ പദ്ധതിയുമായി കോൺഗ്രസ്
ന്യൂഡൽഹി: ഡല്‍ഹിയില്‍ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8500 രൂപ നല്കുന്ന പദ്ധതി... -
ആം ആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു
ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റു മരിച്ചു. പഞ്ചാബിലെ ലുധിയാന...