സ്വാതന്ത്ര്യദിനത്തില്‍ മന്ത്രിക്ക് പണികൊടുത്തു വിദ്യാര്‍ഥികള്‍.

ബെന്ഗളൂരു : മാണ്ട്യ ജില്ലയുടെ ഇന്‍ ചാര്‍ജ് ആയ മന്ത്രി ആണ് സിദ്ധരാമയ്യ സര്‍ക്കാരിലെ ഊര്‍ജ മന്ത്രിയായ ഡി.കെ. ശിവകുമാര്‍,സ്വാഭാവികമായും മാണ്ട്യ ജില്ലയില്‍ നടന്ന സ്വാതന്ത്ര്യ ദിനച്ചടങ്ങിനു അദ്ദേഹം തന്നെയായിരുന്നു മുഖ്യാതിഥി, മന്ത്രിയും മറ്റു വിഷിഷ്ട അതിഥികളും ഉള്ള വേദിക്ക് മുന്‍പില്‍ കുട്ടികള്‍ നൃത്തം ആരംഭിച്ചു ,പഴയ പ്രശസ്തമായ ഒരു കന്നഡ ഗാനത്തിന് ഒപ്പിച്ചാണ് നൃത്ത ചുവടുകള്‍.സ്ഥലത്തെ സ്കൂളിലെ ഏകദേശം 250 ഓളം വരുന്ന കുട്ടികള്‍ നൃത്തം വക്കുന്നുണ്ട്,പക്ഷെ ഇനിയാണ് യഥാര്‍ത്ഥ ക്ലൈമാക്സ്. നൃത്തത്തിന്റെ ഇടയില്‍ തന്നെ നൃത്തത്തിന്റെ ഭാഗമായി,മൂന്നുകുട്ടികള്‍ വെവ്വേറെ ഫോട്ടോകള്‍ പിടിച്ചു…

Read More

സന്തോഷവാര്‍ത്ത;സില്‍ക്ക് ബോര്‍ഡ്‌ മുതല്‍ കെ.ആര്‍.പുരം വരെയും മെട്രോ വരും;മെട്രോ ഒന്നാം പാദം നവംബറോട് കൂടി പ്രവര്‍ത്തന സജ്ജം;എയര്‍പോര്‍ട്ട് മെട്രോ മൂന്നാം പാദത്തില്‍ മാത്രം.

ബെന്ഗളൂരു : ഇന്നലെ സ്വാതന്ത്ര്യദിനത്തില്‍ മുഖ്യമന്ത്രിക്ക് പ്രഖ്യാപനങ്ങളുടെ ദിനമായിരുന്നു,അദ്ധേഹത്തിന്റെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ അതെല്ലാം ഉള്‍പ്പെടുത്തിയിരുന്നു.വളരെയധികം ട്രാഫിക്‌ ബ്ലോക്കുകള്‍ നേരിടുന്ന ഔട്ടെര്‍ റിംഗ് റോഡില്‍ സില്‍ക്ക് ബോര്‍ഡ്‌ ജങ്ങ്ഷന്‍ മുതല്‍ കെ.ആര്‍.പുര വരെ മെട്രോലൈന്‍ സ്ഥാപിക്കും,അത് സില്‍ക്ക് ബോര്‍ഡില്‍ ബൊമ്മസാന്ദ്ര ലൈനുമായും കെ.ആര്‍.പുര ഭാഗത്ത്‌ മൈസുരു റോഡ്‌ ലൈനുമായും ബന്ധിപ്പിക്കും. എയര്‍പോര്‍ട്ട് മെട്രോയുമായി ബന്ധപ്പെട്ടു ഉയര്‍ന്നുവന്ന സംശയങ്ങള്‍ക്ക് നിവാരണം ആകാനും മുഖ്യമന്ത്രിയുടെ പ്രസ്താവന കാരണമായി,രണ്ടാം ഘട്ടത്തില്‍ ഉണ്ടാകും എന്ന് കരുതിയ എയര്‍പോര്‍ട്ട് മെട്രോ മൂന്നാം പാദത്തിലേക്ക് മാറ്റിവച്ചു.മാത്രമല്ല അത് നാഗവര-കൊട്ടിഗരെ ലൈനിന്റെ ഭാഗമായിരിക്കും എം.ജി.റോഡില്‍ വച്ചു…

Read More

തമിഴ്നാട്ടിലെ സിനിമ സ്റ്റൈൽ ട്രെയിൻ കൊള്ളയുടെ അന്വേഷണം കൊച്ചിയിലേക്കും

സേലത്തു നിന്നും ചെന്നൈയിലേക്ക് ട്രെയിനിൽ കൊണ്ടുപോയ കോടികൾ കൊള്ളയടിച്ച സംഭവത്തിൽ അന്വേഷണം കൊച്ചിയിലേക്ക്.. സേലം-ചെന്നൈ എഗ്‌മോര്‍ എക്‌സ്‌പ്രസിന്റെ പ്രത്യേക കോച്ചിനു മുകളില്‍ ദ്വാരം ഉണ്ടാക്കിയാണു കവര്‍ച്ച നടത്തിയത്. കൊള്ള നടന്നതിനു രണ്ടു ദിവസം മുന്‍പ് ഈ കോച്ചിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി എറണാകുളം സൗത്തിലെ യാര്‍ഡില്‍ നടത്തിയിരുന്നു. അറ്റകുറ്റപ്പണി നടന്ന സമയത്ത് ഏതെങ്കിലും തരത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായോ എന്നു തമിഴ്‌നാട് ക്രൈംബ്രാഞ്ച് സംഘം കൊച്ചിയിലെത്തി പരിശോധിച്ചു. ഇവിടെ വെച്ചാണോ ബോഗിക്ക് മുകളില്‍ ദ്വാരം ഉണ്ടാക്കിയതെന്നു കണ്ടെത്തുകയായിരുന്നു ലക്ഷ്യം. യാര്‍ഡിലെ സിസി ടി വി ദൃശ്യങ്ങളും…

Read More

പാർട്ടിക്ക് വേണ്ടി കൊല്ലപ്പെടുന്നവരെ പറഞ്ഞപ്പോൾ സി പി എമ്മിന് പൊള്ളി.ശ്രീനിവാസന് മറുപടിയുമായി കോടിയേരിയും

തിരുവനന്തപുരം: രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ സാധാരണക്കാരാണ് കൊല്ലപ്പെടാറുള്ളതെന്ന നടന്‍ ശ്രീനിവാസന്റെ വിമര്‍ശനത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാധാരണക്കാര്‍ മാത്രമല്ല, നേതാക്കളും പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷികളായിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു. അഴീക്കോടന്‍ രാഘവനും കുഞ്ഞാലിയുമെല്ലാം ഇതിനുദാഹരണമാണ്. ഇക്കാര്യങ്ങള്‍ കുപ്രചാരകര്‍ മറന്നു പോകരുതെന്നും കോടിയേരി വ്യക്തമാക്കി. രക്തസാക്ഷികളെ ഉണ്ടാക്കുന്ന രാഷ്ട്രീയം ജനങ്ങള്‍ക്ക് മടുത്തുകഴിഞ്ഞുവെന്ന് നേരത്തെ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കവെ ശ്രീനിവാസന്‍ വ്യക്തമാക്കിയിരുന്നു. രക്തസാക്ഷികളെ സൃഷ്ടിക്കുന്നത് നേതാക്കന്മാരുടെ തന്ത്രമാണ്. രക്തസാക്ഷികളുടെ ഫ്ലെക്സ് വെച്ച് ജനകീയ വികാരമുയര്‍ത്തി പിന്തുണ ഉറപ്പാക്കാന്‍ കഴിയുമെന്നാണ് നേതാക്കളുടെ വിശ്വാസം. പക്ഷേ,…

Read More

വീണ്ടും വിദ്വേഷം വിതറി ട്രംപ്

വീണ്ടും വിദ്വേഷ പ്രസംഗവുമായി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ്. മറ്റു രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് വരുന്നവരെ സൂഷ്മ പരിശോധനയ്‌ക്ക് ശേഷമേ രാജ്യത്ത് പ്രവേശിപ്പിക്കുകയുള്ളൂ എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കയിലെ ഒഹിയോയില്‍ നടന്ന പൊതുപരിപാടിയില്‍ ഇസ്ലാമിക തീവ്രവാദത്തെ നേരിടുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ നടത്താന്‍ പോകുന്ന പദ്ധതികളെക്കുറിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ് വാചാലനായത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ അമേരിക്കയിലേക്ക് വരുമ്പോള്‍ സൂഷ്മ പരിശോധനയ്‌ക്ക് വിധേയമാക്കാനാണ് ട്രംപിന്റെ തീരുമാനം. പാശ്ചാത്യരാജ്യങ്ങളുടെ മൂല്യങ്ങളില്‍ ചില രാജ്യങ്ങളില്‍ നിന്നുള്ളവരെ പൂര്‍ണമായും വിലക്കുമെന്ന് പറഞ്ഞ ട്രംപ്…

Read More

കുഞ്ഞിക്കുറിപ്പ്-2

വര്‍ഷം 1888 ഗാന്ധിജി നിയമപഠനത്തിനായി ലണ്ടനിലെത്തിയ അതെ വര്‍ഷമായിരുന്നു സര്‍. ജോണ്‍ സ്ട്രാച്ചി കേംബ്രിഡ്ജ് സര്‍വ്വകലാശാലയില് ഇന്ത്യയെപ്പറ്റി ഒരു പ്രഭാഷണപരമ്പര നടത്തിയത്. ഇത് പിന്നീട് ഇന്ത്യ എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. സ്ട്രാച്ചി ബ്രിട്ടീഷ് ഇന്ത്യയിലെ ഉന്നത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്നു. 1872ല്‍ മേയോ പ്രഭു വധിക്കപ്പെട്ടപ്പോള്‍ വൈസ്രോയിയുടെ താല്‍ക്കാലിക ചുമതല വഹിച്ചതും അദ്ദേഹമായിരുന്നു. തന്‍റെ സര്‍വ്വീസ്കാലയളവില്‍ സ്ട്രാച്ചി ഇന്ത്യയൊട്ടാകെ സഞ്ചരിക്കുകയും അതിനെക്കുറിച്ച് പഠിക്കുകയും ചെയ്തു. സ്ട്രാച്ചി തന്‍റെ കേംബ്രിഡ്ജ് പ്രഭാഷണത്തില്‍ അവതരിപ്പിച്ചത് ഇന്ത്യയിലെ വിവിധപ്രദേശങ്ങള്‍ തമ്മിലുള്ള വൈരുധ്യങ്ങളായിരുന്നു. അദ്ദേഹം പറയുന്നു “സ്പെയിനും ബ്രിട്ടനും…

Read More

ടി.എ.റസാഖിന് ചലച്ചിത്ര ലോകത്തിന്റെ അന്ത്യാഞ്ജലി

അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും എഴുത്തുകാരനുമായ ടി.എ.റസാഖിന് ചലച്ചിത്ര ലോകത്തിന്റെ അന്ത്യാഞ്ജലി. കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യന്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സാമൂഹ്യ-സാംസ്കാരിക – സിനിമാ ലോകത്തെ നിരവധി പേര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. രാവിലെ 11.30ന് തുറയ്ക്കല്‍ ജുമാ മസ്ജിദില്‍ കബറടക്കം നടക്കും. തിങ്കളാഴ്ച രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു റസാഖിന്റെ അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു.

Read More

ദേശവിരുദ്ധ മുദ്രാവാക്യം ഉയർന്നെന്ന് സംശയം ; ആംനെസ്റ്റി ഇന്റർനാഷണൽ (ഇന്ത്യ) ന് എതിരേ അന്വേഷണം

ബെംഗളൂരു: രണ്ട് ദിവസം മുൻപ് തിയോളജിക്കൽ കോളേജിൽ  ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന ” ബ്രോക്കൺ  ഫാമിലീസ്” എന്ന പരിപാടിയാണ് വിവാദത്തിന്റെ തുടക്കം. കാശ്മീരിൽ നിന്ന് ഉൾപ്പെടെ  തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾ ആണ് പങ്കെടുത്തത്, വൈകീട്ട് ഏഴര മുതൽ ഒരു മണിക്കൂർ നേരത്തേക്കാണ് പോലീസ് അനുമതി നൽകിയത്, അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ കനത്ത സുരക്ഷയും ഏർപ്പെടുത്തി, എന്നാൽ വ്യാജ ഏറ്റുമുട്ടലിലൂടെ സൈന്യം തങ്ങളുടെ  ഉറ്റവരെ കൊലപ്പെടുത്തിയതായി ചില കുടുംബങ്ങൾ ആരോപിച്ചു,  കാശ്മീർ പണ്ഡിറ്റുകളുടെ പ്രതിനിധി ,ഞങ്ങൾ 27 വർഷമായി അഭയാർത്ഥികളായി അന്യദേശത്ത് കഴിയുകയാണ്  എന്ന്…

Read More

പ്രശസ്ത തിരക്കഥാകൃത്ത് ടി എ.റസാക്ക് ഓർമ്മയായി.വിട പറഞ്ഞത് വിഷ്ണുലോകവും പെരുമഴക്കാലവും നമുക്ക് തന്ന കഥാകാരൻ.

കൊച്ചി : പ്രശസ്ത തിരക്കഥാകൃത്ത് ശ്രീ ടി.എ. റസാഖ് നിര്യാതനായി, ഇന്നലെ രാത്രി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1987 ൽ പ്രേമനസീറിന്റെ അവസാന സിനിമയായ ധ്വനിയിലുടെ സഹസംവിധായകനായിട്ടാണ് ടി.എ റസാഖിന്റെ സിനിമ പ്രവേശനം. പിന്നീടിങ്ങോട്ട്  മുപ്പത് തിരക്കഥകൾ എഴുതി എല്ലാ സിനിമ ളും ജനഹൃദയങ്ങളിൽ പ്രതിഷ്ടിക്കപ്പെട്ടു . വിഷ്ണുലോകം ,ഗസൽ, പെരുമഴക്കാലം, വേഷം, നാടോടി, ഘോഷയാത്ര, കാണാക്കിനാവ്, രാപ്പകൽ, ബസ് കണ്ടക്ടർ, വാൽകണ്ണാടി, മായാബസാർ എന്നിവയാണ് അദ്ദേഹത്തിന്റെ ചില ചിത്രങ്ങൾ.

Read More
Click Here to Follow Us