ജമ്മു വിലെ പുഞ്ചിലെ മാർക്കറ്റിൽ ഇന്ന് വൈകിട്ട് നടന്ന സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
Read MoreDay: 13 August 2016
നെഹ്റു ട്രോഫി ; കാരിച്ചാൽ ചുണ്ടൻ ജേതാക്കൾ
അലപ്പുഴ: ഇന്ന് പുന്നമടക്കായലിൽ നടന്ന 64 മത് നെഹ്റു ട്രോഫി വള്ളം കളിമൽസരത്തിൽ കാരിച്ചാൽ ചുണ്ടൻ ജേതാക്കളായി.യു ബി സി കൈനകരി തുഴഞ്ഞ ഗബ്രിയേൽ ചുണ്ടനാണ് രണ്ടാം സ്ഥാനം. നടുഭാഗം ചുണ്ടൻ മൂന്നാം സ്ഥാനത്തെത്തി . 4 മിനിറ്റ് 22 സെക്കന്റിൽ ആണ് കാരിച്ചാൽ തുഴഞ്ഞെത്തിയത്. പതിനാലാം തവണയാണ് കാരിച്ചാൽ ജേതാക്കളാകുന്നത്. 25 ഓളം ചുണ്ടൻ വളളങ്ങൾ പങ്കെടുത്തു. ഇന്ന് കേരള ഗവർണർ ശ്രീ സദാശിവം ഉൽഘാടനം ചെയ്തുകൊണ്ടാണ് നെഹ്റു ട്രോഫി വള്ളം കളി ആരംഭിച്ചത്.
Read More“വരമഹാലക്ഷ്മി ഹബ്ബ “യിൽ ഭക്തി സാന്ദ്രമായി നഗരം
ബെംഗളൂരു: തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വളരെ ഭക്തിയോടെ ആചരിക്കുന്ന ഒരു ഉൽസവമാണ് വര മഹാലക്ഷ്മി വൃതം .കന്നഡയിൽ” വര മഹാലക്ഷ്മി ഹബ്ബ ” ( ഹബ്ബ – ഉൽസവം ). ഹിന്ദു കലണ്ടർ പ്രകാരം ശ്രാവണമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയോ അല്ലെങ്കിൽ പൗർണമി ക്ക് മുൻപുള്ള ശ്രാവണ മാസത്തിലെ വെള്ളിയാഴ്ചയിലോ ആണ് ഈ ഉൽസവം ആഘോഷിക്കുന്നത്. ഐശ്വര്യ ദേവതയായ ലക്ഷ്മിയുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾ ആണ് ഇതിന് പിന്നിൽ, വര മഹാലക്ഷ്മി എന്നതിനർത്ഥം ചോദിക്കുന്ന വരം നൽകുന്ന ഐശ്വര്യ ദേവത.ഈ ദിവസം നടത്തുന്ന…
Read Moreമെസ്സി അന്താരാഷ്ട്ര മത്സരത്തിലേക്ക് തിരിച്ചു വരുന്നു ; ആവേശത്തോടെ ആരാധകർ.
കോപ അമേരിക്ക മൽസരത്തിൽ ഉണ്ടായ തോൽവി യെ തുടർന്ന് അന്താരാഷ്ട്ര മൽസരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച അർജന്റീനയുടെ ഫുട്ബാൾ ഹീറോ ലെയണൽ മെസ്സിക്ക് മനം മാറ്റം. അന്താരാഷ്ട്ര മൽസരത്തിലേക്ക് തിരിച്ചു വരാൻ തയ്യാറാണ് എന്ന് പ്രഖ്യാപിച്ചു. തന്റെ രാജ്യസ്നേഹം കൊണ്ടാണ് തിരിച്ചുവരുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകകപ്പ് യോഗ്യതാ മൽസരങ്ങളിലേക്ക് ഉള്ള ടീ മിൽ സൂപ്പർ താരത്തെ അർജന്റീന ഉൾപ്പെടുത്തി.
Read Moreകോഴിക്കോട്ടേക്ക് ഇന്ന് ഒരു സ്പെഷൽ ബസ് കൂടി.
ബെംഗളൂരു: സ്വാതന്ത്ര്യ ദിന അവധിയുടെ തിരക്കിനെ തുടർന്ന് കേരള ആർടിസി ഇന്നും സ്പെഷൽ സർവ്വീസുകൾ നടത്തുന്നു. മൈസൂരു റോഡ് സാറ്റലൈറ്റ് സ്റ്റാന്റിൽ നിന്നും വൈകുന്നേരം 8.30 ന് പുറപ്പെടും. മാനന്തവാടി വഴിയാണ് സുപ്പർ ഫാസ്റ്റ് സർവ്വീസ് നടത്തുക. ഇന്നത്തെ പതിവ് സർവ്വീസുകളുടെ ടിക്കറ്റുകൾ എല്ലാം തീർന്ന സാഹചര്യത്തിലാണ് സ്പെഷൽ സർവ്വീസ്.ഇന്നലെ കേരള ആർടിസി നടത്തിയ 10 സ്പെഷൽ ബസുകളിലും മുഴുവൻ സീറ്റുകളും നിറഞ്ഞിരുന്നു. സീറ്റു കിട്ടാത്തവർ സൂപ്പർ ഫാസ്റ്റ് ബസിൽ നിന്നാണ് യാത്ര ചെയ്തത്. ട്രൈയിനിലെ അവസ്ഥയും ഇതായിരുന്നു.
Read Moreഇന്ന് നെഹ്റു ട്രോഫി. 25 ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കും
ആലപ്പുഴ : ഇന്ന് പുന്നമടക്കായലിൽ നെഹ്റു ട്രോഫി വള്ളം കളി .25 ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി, കനത്ത സുരക്ഷയിലാണ് മത്സരങ്ങൾ നടക്കുന്നത്. രാവിലെ 11. 30 ക്ക് ഹീറ്റ്സ് മൽസരങ്ങൾ ആരംഭിക്കും.ദൂരദർശനിൽ തൽസമയ സംപ്രേഷണം.
Read Moreബംഗളൂർ – കോഴിക്കോട് കർണാടക ആർ .ടി.സി.ബസ് അപകടത്തിൽ പെട്ടു 15 പേർക്ക് പരിക്ക് ; ഗുരുതരമല്ല.
വയനാട്: ഇന്നലെ രാത്രി ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കർണാടക ആർ ടി സി ബസ് മറിഞ്ഞു.വയനാട് ജില്ലയിലെ തോൽപ്പെട്ടിയിലാണ് സംഭവം. 15 പേർക്ക് പരിക്കേറ്റു ആരുടേയും പരിക്ക് ഗുരുതരമല്ല.
Read More