ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ 12 റോഡുകൾ ” നോ പാർക്കിംഗ് ” ആയി സിറ്റി ട്രാഫിക് പോലീസ് പ്രഖ്യാപിച്ചു. 1) ഹഡ്സൺ സർക്കിൾ 2) മേക്കറി സർക്കിൾ മുതൽ വിൻഡ്സർ മാനർ ജംഗ്ഷൻ വരെ. 3) സിൽക്ക് ബോർഡ് സർക്കിൾ മുതൽ ജയദേവ ഫ്ലൈ ഓവർ വരെ. 4) ഡയറി സർക്കിൾ മുതൽ സാഗർ ആശുപത്രി വരെ. 5) കെ.ആർ.പുരത്ത് ബെന്നിംഗന ഹ ള ളി മുതൽ മഹാദേവ പുര മേൽപാലം വരെ. 6) ഡബിൾ റോഡ് മുതൽ ബിഗ്…
Read MoreDay: 9 August 2016
മൈസുരു ദസറ ആഘോഷങ്ങള്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും; കന്നഡ എഴുത്തുകാരന്‍ ചന്നവീര കനവി ഉത്ഘാടകാനാകും;
മൈസുരു: പ്രസിദ്ധമായ മൈസൂരു ദസറ ആഘോഷങ്ങള്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും,പ്രസിദ്ധ കന്നഡ എഴുത്തുകാരന്‍ ചന്നവീര കനവി ആയിരിക്കും ഉത്ഘാടനം നിര്‍വഹിക്കുന്നത്.അദ്ധേഹത്തോട് ഫോണില്‍ സംസാരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ശ്രീ കനവി തന്റെ സമ്മതം അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതാധികാരസമിതി സമിതിയുടെ യോഗത്തില്‍ ശ്രീ ചന്നവീര കനവി,ക്രികെറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ,സുത്തൂര്‍ മഠധിപതി ശ്രീ ശിവരാത്രി ദേശി കേന്ദ്ര സ്വാമി,കന്നഡ എഴുത്തുകാരായ എല്‍.എല്‍.ഭൈരപ്പ,പ്രൊഫസര്‍ നിസാര്‍ അഹമെദ് എന്നിവരുടെ പേരുകള്‍ ഉത്ഘാടക സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നിരുന്നു. Amazon.in Widgets ദസറ സമാപന ദിനത്തില്‍ നടക്കുന്ന ജമ്പോ…
Read Moreലാല്‍ബാഗ് പുഷ്പമേള ഇനി ഒരാഴ്ച കൂടി;അഗസ്റ്റ് 15 തീയതി വരെ മാത്രം.സന്ദര്‍ശകര്‍ ഒഴുകുന്നു.
ബെന്ഗളൂരു: ലാല്‍ ബാഗിലെ സ്വാതന്ത്ര്യദിന പുഷ്പ മേളയിലേക്ക് സന്ദര്‍ശക പ്രവാഹം.കഴിഞ്ഞ കുറെ ദിവസമായി വലിയ തിരക്കാണ് ലാല്‍ ബാഗില്‍,പല ദിവസങ്ങളിലും സന്ദര്‍ശക ക്യു വളരെ നീളുന്നതും കാണാമായിരുന്നു. ലാല്‍ ബാഗിന് മുന്‍പില്‍ പാര്‍ക്കിംഗ് നിരോധനം നിലവില്‍ വന്നതോടെ സ്വന്തം വണ്ടിയുമായി വന്നവര്‍ പാര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടി,ശാന്തിനഗറിലെ പാര്‍ക്കിംഗ് കേന്ദ്രത്തില്‍ പാര്‍ക്ക് ചെയ്തു നടന്നു വരേണ്ട അവസ്ഥയും ആയി.മാത്രമല്ല സമീപ റോഡുകളില്‍ ഗതാഗതക്കുരുക്കും ഉണ്ടാകുന്നുണ്ട്. പുഷ്പമേളയുടെ ഭാഗമായി അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കൂടുതല്‍ ശുചീകരണ തൊഴിലാളികളെയും നിയമിച്ചിട്ടുണ്ട്.ഗ്ലാസ് ഹൌസിനുള്ളില്‍ സജ്ജീകരിച്ചിട്ടുള്ള പാര്‍ലമെന്റ് മന്ദിരത്തിന്റെ…
Read Moreഎ.ടി.എം.തട്ടിപ്പ് വിദേശികള്‍ എന്ന് സംശയം.
തിരുവനന്തപുരം : എ ടി എം മെഷീനില്‍ പ്രത്യേക ഉപകരണം സ്ഥാപിച്ച് പണം തട്ടിയെടുത്ത സംഭവത്തിന് പിന്നില്‍മൂന്ന് വിദേശികളാണെന്ന് നിഗമനം. അന്വേഷണം ആരംഭിച്ച് മണിക്കൂറുകള്‍ക്കകമാണ് പൊലീസിന്റെ നിര്‍ണായക കണ്ടെത്തല്‍. ഇവര്‍ എടിഎം കൌണ്ടറില്‍ കടന്ന് മെഷിനില്‍ ഉപകരണവും ക്യാമറകളും സ്ഥാപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതിനെത്തുടര്‍ന്ന് അന്വേഷണസംഘം മുംബൈയിലേക്ക് തിരിച്ചു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എ ടിഎമ്മില്‍ ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ച രഹസ്യ പിന്‍ നമ്പര്‍ ചോര്‍ത്തിയാണു പണം തട്ടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നോടെയാണ് അക്കൌണ്ടുകളില്‍നിന്നു പണം…
Read Moreവനിത ഹോക്കിയില്‍ ബ്രിട്ടനെതിരെ ഇന്ത്യക്ക് തോല്‍വി
വനിത ഹോക്കിയില്‍ ബ്രിട്ടനെതിരെ ഇന്ത്യക്ക് ദയനീയ തോല്‍വി. ആദ്യ മത്സരത്തില്‍ ജപ്പാനെ സമനിലയില്‍ തളച്ച ആത്മവിശ്വാസത്തോടെ ബ്രിട്ടനെതിരെ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ബ്രിട്ടന്‍ തകര്‍ത്തത്.തുടര്‍ച്ചയായ രണ്ടു ജയങ്ങളുമായി ആറു പോയന്റോടെ ബ്രിട്ടനാണ് ഒന്നാമത്. നാളെ ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. നേരത്ത നടന്ന പുരുഷ ഹോക്കിയില്‍ ജര്‍മനിയോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കും ഇന്ത്യ തോറ്റിരുന്നു.
Read Moreസ്വാതന്ത്ര്യ ദിന അവധി യാത്ര ; കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും 12 ന് ഓരോരോ സ്പെഷൽ കൂടി അനുവദിച്ചു;എറണാകുളത്തേക്ക് മൾട്ടി ആക്സിൽ പരിഗണനയിൽ
ബെംഗളൂരു : സ്വാതന്ത്ര്യ ദിനം തിങ്കളാഴ്ച വരുന്നതോടെ അതിന് തൊട്ടുമുമ്പ് ഉള്ള വെള്ളിയാഴ്ച കേരളത്തിലേക്കുള്ള ഒഴുക്ക് കൂടും എന്നത് എല്ലാ വർക്കും അറിയാം;ആദിവസത്തേക്ക് കേരള ആർടിസി രണ്ട് സ്പെഷൽ ബസുകൾ കൂടി പ്രഖ്യാപിച്ചു.കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും ഓരോ സൂപ്പർഫാസ്റ്റ് സർവീസുകൾ ആണ് നടത്തുക . മൈസൂരു റോഡിലേ സാറ്റലൈറ്റ് ബസ്റ്റാന്റിൽ നിന്നും രാത്രി 9.30 ന് കണ്ണൂർ സുപ്പർഫാസ്റ്റും 11.50 ന് കോഴിക്കോട് സൂപ്പർഫാസ്റ്റും പുറപ്പെടും. മാത്രമല്ല എറണാകുളത്തേക്ക് ഒരു മൾട്ടി ആക്‌സിൽ അനുവദിക്കാനുള്ള സാദ്ധ്യതയും പരിഗണിക്കുന്നുണ്ട്. ബസ് ലഭിക്കുന്നതിനനുസരിച്ച് ഇതിന്റെ സമയവും റൂട്ടും പ്രഖ്യാപിക്കും.…
Read More