മൈസൂരു: സംസ്ഥാനത്തെ മൃഗശാലകളിൽ നിന്നും മൃഗങ്ങളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നവർ അടുത്ത വർഷം മുതൽ കൂടുതൽ പണം മുടക്കണം. എന്തെന്നാൽ മൃഗശാലകളിലെ ജീവികളെ ദത്തെടുക്കുന്ന പദ്ധതിയുടെ ഫീസ് ജനുവരി മുതൽ വർധിപ്പിച്ചു. കർണാടക മൃഗശാല അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള 9 സംരക്ഷണ കേന്ദ്രങ്ങളിലെ നിരക്കാണ് ഉയർത്തിയത്. ജനുവരി ഒന്നു മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും. ഡിസംബർ 15ന് നടന്ന 149-ാമത് അഡ്മിനിസ്‌ട്രേറ്റീവ് ബോർഡ് യോഗത്തിലാണ് മൃഗശാലകൾ നിരക്കുകൾ പരിഷ്‌കരിക്കാനുള്ള തീരുമാനമെടുത്തത്. 2012 ഫെബ്രുവരിയിലാണ് ദത്തെടുക്കൽ ഫീസ് അവസാനമായി പരിഷ്കരിച്ചത്. പകർച്ചവ്യാധി കാരണം 2020-ൽ മൃഗശാലകളിൽ സന്ദർശകരുടെ…
Read More