ലവ് ജിഹാദ് തടയാൻ ഹെൽപ് ലൈൻ സൗകര്യമൊരുക്കി വിശ്വ ഹിന്ദു പരിഷത്ത്

ബെംഗളൂരു: സംസ്ഥാനത്തിന്റെ തീരദേശ മേഖലയിൽ ലവ് ജിഹാദ് വ്യാപകമാണെന്ന് ആരോപിച്ച് ഹെൽപ്പ്ലൈൻ സൗകര്യമൊരുക്കി വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി). അഭിഭാഷകരും ഡോക്ടർമാരും ഉൾപ്പെടെ 20 പേരടങ്ങുന്ന ഹെൽപ്ലൈനിൽ പരാതികൾ നൽകാം.സംസ്ഥാനത്ത് ഭരണം നില നിർത്താൻ ലവ് ജിഹാദ് തടയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ ആവശ്യപ്പെട്ടിരുന്നു. യുപി മോഡൽ പ്രത്യേക പൊലീസ് സ്ക്വാഡ് രൂപീകരിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രിയും നേരത്തേ പറഞ്ഞിരുന്നു. സംസ്ഥാനത്തെ 5 ജില്ലകളിൽ ലവ് ജിഹാദ് വ്യാപകമാണെന്നാണ് വിഎച്ച്പി ആരോപണം.

Read More
Click Here to Follow Us