ബെംഗളൂരു: ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാൻ-3-ന്റെ ആദ്യ ഭ്രമണപഥം താഴ്ത്തൽ വിജയം. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് ഭ്രമണപഥം താഴ്ത്തിയത്. ഇതോടെ പേടകം ചന്ദ്രനിൽനിന്ന് കൂടിയ അകലം 4313 കിലോമീറ്ററും കുറഞ്ഞ അകലം 170 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലായി. അടുത്ത ഭ്രമണപഥം താഴ്ത്തുന്ന ദൗത്യം ഒമ്പതിന് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയിൽ നടക്കുമെന്ന് ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു. ഭ്രമണപഥത്തിൽ പ്രവേശിച്ചതിനുപിന്നാലെ പേടകത്തിലെ ക്യാമറ പകർത്തിയ ചന്ദ്രന്റെ ദൃശ്യം ഐ.എസ്.ആർ.ഒ ഞായറാഴ്ച പുറത്തുവിട്ടു. 36 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോദൃശ്യത്തിൽ ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങൾ വ്യക്തമാണ്. വരുംദിവസങ്ങളിൽ വിവിധഘട്ടങ്ങളിലായി ഭ്രമണപഥം…
Read More