ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം; മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്തെഴുതി 34 സാമൂഹിക പ്രവർത്തകർ.

ബെംഗളൂരു: കർണാടകകയിൽ മതന്യൂനപക്ഷങ്ങൾക്കുനേരെയുള്ള അക്രമങ്ങൾക്കും വിദ്വേഷപ്രചാരണങ്ങൾക്കുമെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാർ, അക്കാദമിക് വിദഗ്ധർ, ശാസ്ത്രജ്ഞർ, പരിസ്ഥിതി പ്രവർത്തകർ, കലാകാരന്മാർ എന്നിവരുൾപ്പെടെ 34 പേരടങ്ങുന്ന സംഘം കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്കും നിയമസഭാംഗങ്ങൾക്കും കത്തെഴുതി. കത്തിൽ ഒപ്പിട്ടവരിൽ ചരിത്രകാരന്മാരായ രാമചന്ദ്ര ഗുഹയും പ്രൊഫ. ജാനകി നായരും; പരിസ്ഥിതി പ്രവർത്തകരായ നാഗേഷ് ഹെഗ്‌ഡെ, അൽമിത്ര പട്ടേൽ; സാമൂഹ്യശാസ്ത്രജ്ഞരായ എ ആർ വാസവി, പ്രൊഫ സതീഷ് ദേശ്പാണ്ഡെ; ശാസ്ത്രജ്ഞരായ പ്രൊഫ ശരദ്ചന്ദ്ര ലെലെ, പ്രൊഫ വിനോദ് ഗൗർ, പ്രൊഫ വിദ്യാനന്ദ് നഞ്ചുണ്ടയ്യ; എഴുത്തുകാരായ വിവേക് ​​ഷാൻഭാഗ്, പുരുഷോത്തം…

Read More
Click Here to Follow Us