തൊഴിൽ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തൊഴിലുടമയുടെ ചിലവിൽ വാക്‌സിനേഷൻ നൽകണം; ബി.ബി.എം.പി

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) നഗരത്തിലെ വാണിജ്യ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഓഫീസുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ഈ മാസം 31-ന് മുമ്പ് കുറഞ്ഞത് ഒരു ഡോസെങ്കിലും വാക്സിനേഷൻ നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ബി.ബി.എം.പി കമ്മീഷണർ ഗൗരവ് ഗുപ്ത ഉത്തരവ് ഉത്തരവിറക്കി. നഗരത്തിലെ കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് തടയുന്നതിനുമുള്ള ശ്രമമായി ആണ് പുതിയ ബി.ബി.എം.പി ഉത്തരവ്. നേരത്തെ, ദിവസേനയുള്ള COVID-19 കേസുകളുടെ എണ്ണം കുറഞ്ഞതിനാൽ, വാണിജ്യ സ്ഥാപനങ്ങൾക്ക് ബിസിനസ്സ് പുനരാരംഭിക്കാൻ സർക്കാർ അനുവാദം നൽകിയിരുന്നു.…

Read More
Click Here to Follow Us