ബെംഗളൂരു: പടിഞ്ഞാറൻ ബംഗളൂരുവിൽ പാർക്ക് ചെയ്ത വാഹനങ്ങളുടെ പൂട്ട് തകർത്ത് മോഷ്ടിക്കുന്ന ബൈക്കുകൾ യാതൊരു രേഖകളുമില്ലാതെ കിട്ടുന്ന വിലയ്ക്ക് വിൽക്കുന്ന രണ്ടംഗ സംഘത്തെ പിടികൂടി. ഇവരിൽ നിന്നും മോഷ്ടിച്ച 30 ഇരുചക്ര വാഹനങ്ങളും പോലീസ് കണ്ടെടുത്തു. ശ്രീരാംപുരയിലെ രാമചന്ദ്രപുരയിലെ ക്രുതിക് (18), മഗഡി മെയിൻ റോഡിലെ കറിയ എന്ന വിജയ് (21) എന്നിവരെയാണ് ബയതരായണപുര പൊലീസ് അറസ്റ്റ് ചെയ്തത്. വിജയ്ക്ക് മോഷണം നടത്തിയ ചരിത്രമുണ്ടെന്നും നാല് വർഷം മുമ്പ് വീട് കുത്തിത്തുറന്ന് ഹനുമന്തനഗർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പ്…
Read MoreTag: TWO WHEELERS
ലൈസൻസ് ഇല്ലാതെയുള്ള യാത്ര, പരിശോധന ശക്തമാക്കി ട്രാഫിക് പോലീസ്
ബെംഗളൂരു: ലൈസൻസ് ഇല്ലാതെ പിയു വിദ്യാർഥികൾ ഉൾപ്പെടെ ഇരുചക്ര വാഹനം ഓടിച്ച് കോളജുകളിലെത്തുന്നത് തടയാൻ പോലീസ് തിരച്ചിൽ ശക്തമാക്കി. 18 വയസ്സിന് താഴെയുള്ള വിദ്യാർഥികൾ ഇരുചക്രവാഹനങ്ങളിൽ കോളജുകളിലെത്തുന്നതു വർധിച്ചതോടെയാണു നടപടി. ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്ന വിദ്യാർഥികളുടെ മാതാപിതാക്കൾക്കെതിരെയാണു കേസെടുക്കുകയെന്ന് ട്രാഫിക് ജോയിന്റ് കമ്മിഷണർ ബി.ആർ.രവികാന്തെ ഗൗഡ അറിയിച്ചു. കോളജുകളിൽ ട്രാഫിക് ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണു കോളജ് അധികൃതർക്ക് മുന്നറിയിപ്പ് നൽകിയത്. ഇവർക്ക് കോളേജിൽ പാർക്കിങ് സൗകര്യങ്ങൾ നൽകരുതെന്നും നിർദേശമുണ്ട്. ഹെൽമറ്റ് പോലും ധരിക്കാതെയാണു പലരും കോളജുകളിലെത്തുന്നത്. വിദ്യാർഥികൾക്കായുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായും രവികാന്തെ ഗൗഡ…
Read Moreസംസ്ഥാനത്ത് കാർ വിൽപ്പനയിൽ വർധന
ബെംഗളൂരു: കർണാടകയിൽ ഇരുചക്രവാഹന രജിസ്‌ട്രേഷൻ 35. 6% കുറഞ്ഞു, അതേസമയം 2018-നും 2021-നും കാലയളവിൽ കാർ വിൽപ്പനയിൽ 3. 8% വർധനയുണ്ടായി. ഇത് മഹാമാരി കാരണമാണെന്ന് ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും വിലയിരുത്തൽ. വാഹന രജിസ്ട്രേഷൻ പോർട്ടലായ വാഹൻ, 2018-ൽ 12. 7 ലക്ഷം യൂണിറ്റ് ആയിരുന്ന സംസ്ഥാനത്തെ ഇരുചക്രവാഹന രജിസ്ട്രേഷൻ 2021-ൽ ഇത് 8. 2 ലക്ഷമായി കുറഞ്ഞതായി കാണിക്കുന്നു. എന്നിരുന്നാലും, 2018-ൽ 1. 9 ലക്ഷത്തിൽ നിന്ന് കാർ രജിസ്ട്രേഷനുകളുടെ എണ്ണം 2021ൽ 2 ലക്ഷം ആയി വർദ്ധിച്ചു. രാജ്യവ്യാപകമായി കോവിഡ് ലോക്ക്ഡൗൺ കാരണം…
Read Moreനൈസ് റോഡിൽ രാത്രി 10 മുതൽ പുലർച്ചെ 5 വരെ ബൈക്കുകൾക്ക് പ്രവേശനമില്ല.
ബെംഗളൂരു: നൈസ് റോഡിൽ അടിക്കടി ഉണ്ടാകുന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് അവസാനിപ്പിക്കുന്നതിനായി ജനുവരി 16 മുതൽ രാത്രി 10 മുതൽ പുലർച്ചെ 5 വരെ ഇരുചക്രവാഹന ഗതാഗതത്തിനായി റോഡ് അടച്ചിടാൻ നന്ദി ഇക്കണോമിക് കോറിഡോർ എന്റർപ്രൈസസ് (നൈസ്) ലിമിറ്റഡ് മാനേജ്‌മെന്റ് തീരുമാനിച്ചു. ബംഗളൂരു ട്രാഫിക് ജോയിന്റ് കമ്മീഷണറുടെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഇരുചക്രവാഹനങ്ങൾ രാത്രികാലങ്ങളിൽ മാത്രമാണ് നിരോധിച്ചിരിക്കുന്നത്. റോഡിൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ട്രാഫിക് പോലീസുമായി വിശദമായ ചർച്ച നടത്തി അവരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും കഴിഞ്ഞ ഒരു വർഷമായി…
Read More