നൈസ് റോഡിൽ രാത്രി 10 മുതൽ പുലർച്ചെ 5 വരെ ബൈക്കുകൾക്ക് പ്രവേശനമില്ല.

NICE ROAD BAN FOR TWO WHEELERS

ബെംഗളൂരു: നൈസ് റോഡിൽ അടിക്കടി ഉണ്ടാകുന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് അവസാനിപ്പിക്കുന്നതിനായി ജനുവരി 16 മുതൽ രാത്രി 10 മുതൽ പുലർച്ചെ 5 വരെ ഇരുചക്രവാഹന ഗതാഗതത്തിനായി റോഡ് അടച്ചിടാൻ നന്ദി ഇക്കണോമിക് കോറിഡോർ എന്റർപ്രൈസസ് (നൈസ്) ലിമിറ്റഡ് മാനേജ്‌മെന്റ് തീരുമാനിച്ചു. ബംഗളൂരു ട്രാഫിക് ജോയിന്റ് കമ്മീഷണറുടെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഇരുചക്രവാഹനങ്ങൾ രാത്രികാലങ്ങളിൽ മാത്രമാണ് നിരോധിച്ചിരിക്കുന്നത്.

റോഡിൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ട്രാഫിക് പോലീസുമായി വിശദമായ ചർച്ച നടത്തി അവരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ ഇതേ കുറിച്ച് ആലോചിക്കുകയായിരുന്നെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ രേഖകൾ പ്രകാരം നൈസ് റോഡിൽ 5-6 ശതമാനം യാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരാണ്, അതുകൊണ്ടുതന്നെ ഈ തീരുമാനം ഏകദേശം 1 ശതമാനം സാമ്പത്തിക നഷ്ടത്തിന് കാരണമാകും.

കനകപുര റോഡ് മുതൽ തുംകുരു റോഡ് വരെയുള്ള ഭാഗങ്ങൾ കോൺക്രീറ്റുചെയ്യാനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ് ഇപ്പോൾ, ഇതുമൂലം വാഹനഗതാഗതത്തിനായി ഒരുവരി അടച്ചിരിക്കുകയാണ്. ഫാസ്‌ടാഗ് അവതരിപ്പിച്ചതിനുശേഷം, ഇരുചക്രവാഹനങ്ങൾക്കായി പ്രത്യേകം അടയാളപ്പെടുത്തിയ സ്ട്രെച്ചുകൾക്കൊപ്പം പ്രത്യേക പ്രവേശന, എക്സിറ്റ് പാതകൾ അവതരിപ്പിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us