ചെന്നൈ: നയൻതാര പ്രധാനവേഷത്തിലെത്തുന്ന O2 എന്ന പുതിയ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഓക്സിജൻ എന്ന് പേരിട്ടിട്ടുള്ള ചിത്രത്തിൽ ബസ് അപകടത്തിൽ പെടുന്ന യാത്രക്കാരുടെ 12 മണിക്കൂറത്തെ അതിജീവനമാണ് ചിത്രം പറയുന്നത്. ഒരു യാത്രയ്ക്കിടെ ബസ് അപകടത്തിൽപ്പെടുകയും ബസ് അഗാധമായ താഴ്ചയിലേക്ക് വീഴുന്നതും അവിടെ നിന്ന് രക്ഷപ്പെടാനുള്ള ആ ബസിലുണ്ടായിരുന്ന യാത്രക്കാർ നടത്തുന്ന പോരാട്ടവുമാണ് ചിത്രത്തിന്റെ കഥ. നയൻതാരയുടേതായി മുൻപ് പുറത്തിറങ്ങിയ ആറം എന്ന സിനിമയെ ഓർമ്മിപ്പിക്കുന്ന ടീസർ ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു സസ്പെൻസ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ നയൻതാരയോടൊപ്പം നടൻ ജാഫർ ഇടുക്കിയും…
Read More