ബെംഗളൂരു: അയൽവാസി ദത്തെടുത്ത തെരുവ് നായയെ മൂന്ന് പേർ ചേർന്ന് കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു, അടിയുടെ ആഘാതത്തിൽ അതിന്റെ കണ്ണ് പുറത്തേക്ക് വന്നു. ഈസ്റ്റ് ബെംഗളൂരുവിലെ ഭട്ടരഹള്ളിയിലെ മഞ്ജുനാഥ് ലേഔട്ടിൽ നിന്ന് തിങ്കളാഴ്ച രാത്രി റിപ്പോർട്ട് ചെയ്ത സംഭവം മൃഗപ്രവർത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്. ക്രൂരമായ ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുമുണ്ട്. കെആർ പുരം പോലീസാണ് പ്രതികളെ പിടികൂടിയത്. നായ ഉടമ ഗദ്ദിഗപ്പ (53) യും ആക്രമിക്കപ്പെട്ടു. മൂന്ന് വർഷം മുമ്പാണ് ഗദ്ദിഗപ്പ തെരുവ് നായയെ ദത്തെടുത്ത് അച്ചു എന്ന് പേരിട്ടത്. തിങ്കളാഴ്ച…
Read More