മൈസൂരു: കേരള സർക്കാർ മുൻകൈയെടുത്ത് നടപ്പാക്കുന്ന മൈസൂരു-തലശ്ശേരി റെയിൽപ്പാതയ്ക്കായി ഹെലികോപ്റ്റർ സർവേ ഈയാഴ്ച ആരംഭിച്ചേക്കും. കേരള സർക്കാരിനുവേണ്ടി ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് സർവേ നടത്തുന്നത്. രണ്ട് ഹെലികോപ്റ്ററുകൾ ഉപയോഗിച്ചുള്ള സർവെയ്‌ക്കു 18 കോടിയിലധികം രൂപയാണ് ചെലവ്. 110 വർഷങ്ങൾക്ക് മുൻപാരംഭിച്ചതാണ് മൈസൂരു-തലശ്ശേരി റെയിൽപ്പാതയ്ക്കുള്ള സാധ്യതാപഠനം. 1911-ൽ ബ്രിട്ടീഷ് സർക്കാരാണ് ആദ്യമായി സർവേ നടത്തിയത്. തുടർന്ന് 1939, 1956, 1997, 2008 എന്നീ വർഷങ്ങളിലും സർവേ നടന്നു. പാത കടന്നുപോകുന്ന വയനാട്ടിലെ സുൽത്താൻബത്തേരി കേന്ദ്രീകരിച്ചാകും സർവേ. സർവേ നടത്താൻ കേരള സർക്കാർ കൊങ്കൺ റെയിൽവേ…
Read More