ബെംഗളൂരു: ശനിയാഴ്ച ബെല്ലന്തൂർ പോലീസ് സ്‌റ്റേഷന് മുമ്പിൽ നായ്ക്കുട്ടിയുടെ മുകളിലൂടെ കാർ ഓടിച്ച ടെക്കിക്കെതിരെ കേസെടുത്തു. സംഭവത്തിന് ദൃക്‌സാക്ഷിയായ മറ്റൊരു കാർ ഓടിച്ചിരുന്ന സ്ത്രീയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതി അനൂപ് നായരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഉച്ചയ്ക്ക് 12.40ന് പോലീസ് സ്‌റ്റേഷന് മുന്നിലുള്ള സിഗ്നലിൽ കാറിൽ കാത്തുനിൽക്കുമ്പോഴാണ് നായ്ക്കുട്ടിയെ ശ്രദ്ധയിൽപ്പെട്ടതെന്ന് ഹരലൂർ റോഡിലെ താമസക്കാരിയായ സോമ്യ സോതി (29) ബെല്ലന്തൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ചുവപ്പ് നിറത്തിലായതോടെ സിഗ്നലിൽ വാഹനങ്ങൾ തടിച്ചുകൂടി. പച്ചയായപ്പോൾ നായരുടെ കാർ നായ്ക്കുട്ടിയുടെ അടുത്തേക്ക് പോകുന്നതും യുവതി ശ്രദ്ധിച്ചു.…
Read More