സ്റ്റാർട്ട്‌അപ്പ് നിക്ഷേപത്തിൽ ബെംഗളൂരുവിന് അഞ്ചാം സ്ഥാനം

ബെംഗളൂരു: ആഗോളതലത്തിൽ സ്റ്റാർട്ട്‌ അപ്പ് നിക്ഷേപ രംഗത്ത് ബെംഗളൂരുവിന് അഞ്ചാം സ്ഥാനം. ഇക്കൊല്ലം ഇതുവരെയുള്ള കണക്കുകൾ പ്രകാരം 750 കോടി ഡോളറിന്റെ നിക്ഷേപമാണ് ബെംഗളൂരുവിലെ ടെക് കമ്പനികൾ സമാഹരിച്ചത്. ഗ്ലോബൽ ഇക്കോസിസ്റ്റം റിപ്പോർട്ട്‌ പ്രകാരം മുൻ വർഷങ്ങളിലെ കണക്കുകൾ മറികടന്ന നേട്ടമാണിത്. പട്ടികയിൽ സാൻഫ്രാൻസിസ്കൊ ആണ് മുന്നിൽ. ന്യൂയോർക്കും ലണ്ടനും ആണ് 2 ഉം 3 ഉം സ്ഥാനത്ത്.

Read More
Click Here to Follow Us