ബെംഗളുരു: രൂക്ഷമായ ഗതാഗത കുരുക്കിൽ നിന്നും രക്ഷപ്പെടാൻ ബാംഗ്ലൂരിൽ ബൈക്ക് ടാക്സിക്ക് അനുമതി നൽകാനൊരുങ്ങി സർക്കാർ. ബൈക്ക് ടാക്സികൾ നിരത്തിലിറക്കുന്നതുമായി ബന്ധപ്പട്ടുള്ള നിയമവശങ്ങളെക്കുറിച്ച് ചർച്ച നടത്തിയ സമിതി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. ബൈക്ക് ടാക്സികൾ രൂക്ഷമായ ഗതാഗതകുരുക്കിൽ സമയബന്ധിതമായ യാത്രൊരുക്കുമെങ്കിലും ഇവ സൃഷ്ടിക്കാവുന്ന സുരക്ഷയില്ലായ്മ ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പ് അനുമതി നിഷേധിച്ചിരുന്നു. ബാംഗ്ലൂരിലെ വാഹനപെരുപ്പം ഏകദേശം 7 ലക്ഷം പിന്നിട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം എടുത്തത്.
Read More