ബെംഗളൂരു: സംസ്ഥാനത്ത് വേനൽ കനത്തതോടെ വേനൽകാല രോഗങ്ങളും വർധിക്കുന്നു. കടുത്ത വേനലിൽ ശരീരത്തിലെ ജലാംശം നഷ്ടമാകുന്നതോടെ വയറിളക്കം, ഛർദ്ദി, പനി, മൂത്ര സംബന്ധമായ രോഗങ്ങൾ എന്നിവയാണ് ആളുകളിൽ കണ്ടു വരുന്നത്. ബെംഗളൂരുവിൽ ഇത്രയേറെ ഉഷ്ണം അനുഭവപ്പെടുന്നത് സമീപകാലത്ത് ഒന്നും ഉണ്ടായിട്ടില്ലെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. രാത്രി കാലങ്ങളിൽ 28 മുതൽ 30 ഡിഗ്രി വരെയാണ് നിലവിൽ ഉള്ള താപനില. കുട്ടികളെ രാവിലെ 11 മണിക്ക് മുൻപും വൈകുന്നേരം 4 മണിക്ക് ശേഷവും മാത്രമേ പുറത്ത് കളിക്കാൻ വിടവൂ എന്ന് ഡോക്ടർമാരുടെ നിർദേശം ഉണ്ട്.
Read More