ബെംഗളൂരു: പുതുവർഷ ആഘോഷവുമായി ബന്ധപ്പെട്ട ഫോട്ടോഷൂട്ടിന് പോകാൻ മാതാപിതാക്കൾ വിസമ്മതിച്ചതിൽ മനം നൊന്താണ് വിദ്യാർഥിനി ജീവനൊടുക്കിയതെന്ന് റിപ്പോർട്ട്. 21 കാരി വർഷിനിയാണ് ആത്മഹത്യ ചെയ്തത്. വർഷിനി ജയനഗർ കോളേജിൽ ബി.ബി.എ വിദ്യാർഥിനിയാണ്. സുധമാനഗർ നിവാസിയായ ഈ പെൺകുട്ടി ഫോട്ടോഗ്രഫി കോഴ്സും പഠിച്ചിരുന്നു. പുതുവത്സരത്തിന് മാളിൽ വച്ച് നടക്കുന്ന ഫോട്ടോഷൂട്ടിന് തയ്യാറായി നിന്ന വർഷിനിയെ മാതാപിതാക്കൾ തടഞ്ഞു. തുടർന്ന് വിദ്യാർഥിനി ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ വിൽസൺ ഗാർഡൻ പോലീസ് കേസെടുത്തു.
Read More