ബെംഗളൂരു: നഗരത്തിലെ ഹെറിറ്റേജ് സൗത്ത് ഇന്ത്യൻ വെജിറ്റേറിയൻ റെസ്റ്റോറന്റായ വിദ്യാർത്ഥി ഭവനിൽ വച്ച് മസാല ദോശയും ഫിൽട്ടർ കോഫിയും ആസ്വദിച്ച് സ്റ്റാർബക്സ് സഹസ്ഥാപകൻ സെവ് സീഗൽ. നവംബർ 4 വെള്ളിയാഴ്ച സമാപിക്കുന്ന മൂന്ന് ദിവസത്തെ ഇൻവെസ്റ്റ് കർണാടക- ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിൽ (ജിഐഎം) പങ്കെടുക്കാനാണ് സീഗൽ നഗരത്തിലെത്തിയത്. ഈ അത്ഭുതകരമായ അനുഭവം സിയാറ്റിലിലേക്ക് തിരികെ കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാർബക്സിന്റെ സഹസ്ഥാപകനായ മിസ്റ്റർ സെവ് സീഗൽ വിദ്യാർത്ഥിഭവനിൽ ഉണ്ടായതിൽ ഞങ്ങൾക്ക് സന്തോഷവും അഭിമാനവും തോന്നുന്നു. അദ്ദേഹം ഞങ്ങളുടെ മസാലദോസും കാപ്പിയും ആസ്വദിച്ചു. തന്റെ സംരംഭകത്വ…
Read More