ദിവ്യ സ്പന്ദനയ്ക്ക് സുരക്ഷ ശക്തമാക്കി; നടപടി അംബരീഷിന്റെ സംസ്കാരത്തിൽ വിട്ടുനിന്നതിനെ തുടർന്ന് ഉണ്ടായ ജനരോഷം കണക്കിലെടുത്ത്

ബെം​ഗളുരു: അംബരീഷിന്റെ സംസ്കാരത്തിൽ നിന്ന് വിട്ട് നിന്ന നടിയും കോൺ​ഗ്രസ് സമൂഹമാധ്യമവിഭാ​ഗം മേധാവിയുമായ ദിവ്യ സ്പന്ദനയ്ക് സുരക്ഷ വർധിപ്പിച്ചു. അംബരീഷിന്റെ സംസ്കാരത്തിൽ പങ്കെടുക്കാതിരുന്നതിന്റെ പേരിൽ വൻ ജനരോഷം ദിവ്യക്കെതിരെ ഉണ്ടായ സാഹചര്യത്തിലാണ് നടപടി. കാലിലെ അസ്ഥിയിൽ ട്യൂമർ ബാധിച്ച് ചികിത്സയിലാണെന്ന് ചിത്രമടക്കം ദിവ്യ പോസ്റ്റ് ചെയ്തിട്ടും ദിവ്യയുടെ നടപടിക്കെതിരെ വിമർശനം കൂടുന്നതല്ലാതെ കുറയുന്നില്ല.

Read More

അംബരീഷിന്റെ സംസ്കാരത്തിൽ പങ്കെടുക്കാത്തത് അസുഖം മൂലമെന്ന് ദിവ്യസ്പന്ദന

ബെം​ഗളുരു: മുൻ കേന്ദ്രമന്ത്രിയും നടനുമായ അംബരീഷിന്റെ സംസ്കാരത്തിൽ പങ്കെടുക്കാത്തത് തനിക്ക് കാലിന്റെ അസ്ഥിയിൽ അസുഖം ബാധിച്ച് അനങ്ങാനാവാത്തതിനാലാണെന്ന് കോൺ​​ഗ്രസ് സോഷ്യൽ മീഡിയ കോ ഒാർഡിനേറ്റർ ദിവ്യ സ്പന്ദന( രമ്യ) . മണ്ഡ്യ മുൻ എംപി കൂടിയായ ദിവ്യ സ്പന്ദനയുടെ നടപടിയെ അംബരീഷ് ആരാധകർ ചോദ്യം ചെയ്തിരുന്നു.

Read More
Click Here to Follow Us