ബെംഗളൂരു: സംസ്ഥാനത്തു തണുപ്പ് കനക്കും, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിപ്പുകൾ പ്രകാരം അടുത്ത നാലോ അഞ്ചോ ദിവസത്തേക്ക് മഴയും മൂടൽമഞ്ഞും ഉണ്ടാകാൻ സാധ്യത. ബെംഗളൂരു ഉൾപ്പെടെയുള്ള തെക്കൻ കർണാടകയിൽ ഇപ്പോൾ മൂടൽമഞ്ഞിന്റെ ആഴ്ചയാണ്. അന്തരീക്ഷത്തിൽ ആവശ്യത്തിന് ഈർപ്പത്തിന്റെ സ്വാധീനം ഉള്ളതിനാലും മഴ കുറവായതിനാലും ആണ് ദക്ഷിണ കർണാടകയുടെ മിക്ക ഭാഗങ്ങളിലും മൂടൽമഞ്ഞ് രൂപപെടുന്നത്. എന്നാൽ ഒക്ടോബർ അവസാനത്തിലും നവംബർ തുടക്കത്തിലും മഴ അസാധാരണമല്ലെങ്കിലും വൈകുന്നേരങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുന്നത് ഇവിടം പതിവാണ്. തിങ്കളാഴ്ച ബംഗളൂരുവിലെ കാലാവസ്ഥ (രാത്രി 8.30 വരെ) ഇന്റർനാഷണൽ എയർപോർട്ട് ഒബ്സർവേറ്ററി:…
Read More