ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര നിയമമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ ശാന്തി ഭൂഷണ് (97) അന്തരിച്ചു. മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് മകനാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ ചികിത്സയിലായിരുന്നു. 1977 മുതല്‍ 1979 വരെ മൊറാര്‍ജി ദേശായി സര്‍ക്കാരില്‍ നിയമമന്ത്രിയായിരുന്നു. 1975 ജൂണില്‍ അലഹബാദ് ഹൈകോടതി ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിയില്‍ എതിര്‍വിഭാഗമായ രാജ് നാരായണ്‍ കേസില്‍ രാജ് നരെയ്നുവേണ്ടി വേണ്ടി അലഹാബാദ് ഹൈക്കോടതിയില്‍ വാദിച്ചത് ശാന്തിഭൂഷണ്‍ ആണ്. 1980ല്‍ പ്രമുഖ എന്‍ജിഒയായ ‘സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍’ സ്ഥാപിച്ചു. സുപ്രിംകോടതിയില്‍ സംഘടന…
Read More