നവജാത ശിശുവിനെ ലക്ഷം രൂപയ്ക്ക് വിറ്റു; അമ്മ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ 

ചെന്നൈ: നവജാതശിശുവിനെ ലക്ഷം രൂപക്ക് സുഹൃത്തിന് വിറ്റ കേസില്‍ പെരിയനായ്ക്കൻപാളയം പോലീസ് മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സാമിചെട്ടിപാളയത്തിനടുത്തുള്ള ചിന്നക്കണ്ണൻപുത്തൂരിലെ എ. നന്ദിനി (22), കസ്തൂരിപാളയം സത്യനഗറില്‍ വി. ദേവിക (42), കൗണ്ടംപാളയം എം. അനിത (40) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. പെരിയനായ്ക്കൻപാളയത്തിനടുത്ത തുണി കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രതികളായ മൂന്ന് സ്ത്രീകളും അടുത്ത സുഹൃത്തുക്കളാണെന്ന് പോലീസ് പറഞ്ഞു. നന്ദിനിക്ക് രണ്ട് വയസ്സുള്ള മകനുണ്ട്. ആഗസ്റ്റ് 14ന് പെണ്‍കുഞ്ഞിനുകൂടി ജന്മം നല്‍കി. കുട്ടികളില്ലാത്ത അനിത പെണ്‍കുഞ്ഞിനെ തനിക്ക് കൈമാറാൻ ദേവിക വഴി…

Read More

നീണ്ടകാലത്തെ അനിശ്ചിതത്വത്തിനൊടുവിൽ ഹോട്ടലുകൾ ന​ഗരത്തിൽ സജീവമാകുന്നു

ബെം​ഗളുരു; കോവിഡ് രണ്ടാം തരം​ഗം കുറഞ്ഞതോടെ ന​ഗരത്തിൽ ഹോട്ടലുകൾ തിരിച്ചുവരവിന്റെ പാതയിലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കോവിഡ് കാലമായതോടെ ഏറെ പ്രയാസം നേരിട്ട മേഖലയായിരുന്നു ഹോട്ടലുകളുടേത്. രുചികരമായ കേരള ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളിൽ പലതും കോവിഡ് തീർത്ത പ്രതിസന്ധിയിൽ കാലിടറി ഭാ​ഗികമായി പൂട്ടിപ്പോകുകയോ, ഏതാനും ചിലർ ഓൺലൈനായി ഭക്ഷണം നൽകുകയോ ചെയ്ത് വന്നിരുന്നു. എന്നാൽ കട പൂട്ടിക്കെട്ടി നാട്ടിലോട്ട് തിരിച്ചു പോയവരുടെ എണ്ണവും വളരെ അധികമായിരുന്നു. എന്നാൽ ഇത്തവണ രണ്ടാം തരം​ഗത്തിന് ശേഷം ഇളവുകൾ കാര്യമായി നൽകിയതോടെ കച്ചവടം കൂടുതൽ നടക്കുന്നതായി ഹോട്ടലുടമകൾ വ്യക്തമാക്കി. വർക്ക്…

Read More
Click Here to Follow Us