സ്‌കൂട്ടർ യാത്രികയും മകളും കുഴിയിൽ വീണു. ഒഴിവായത് വൻ അപകടം

ബംഗളൂരു: റോഡിലെ കുഴിയിൽ വീണ ബംഗളൂരു സ്വദേശിയായ 50കാരിക്കും മകൾക്കും ഗുരുതരമായി പരിക്ക്. യുവതി കുഴി ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ ഗോപാലപുരയിലെ സുജാത ടാക്കീസിനു സമീപം അമിതവേഗതയിലെത്തിയ കെഎസ്ആർടിസി ബസ് ഇരുവരുടെയും സ്‌കൂട്ടറിന് പിന്നിൽ ഇടിക്കുകയും വാഹനത്തിൽ നിന്ന് റോഡിലെ കുഴിയിലേക്ക് തെറിച്ചുവീഴ്ത്തുകയായിരുന്നു അമ്മയും മകളും പോലീസിൽ ഫയൽ ചെയ്ത എഫ്‌ഐആറിൽ ബസ് ഡ്രൈവറെ കുറ്റപ്പെടുത്തിയെങ്കിക്കും, ഒരു ടിവി ചാനലിനോട് സംസാരിക്കവെ മകൾ റോഡിലെ കുഴിയാണ് അപകടത്തിനു കാരണമായി ചൂണ്ടിക്കാട്ടിയത്. കുഴിവെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികളും പറഞ്ഞു.

Read More

മരണക്കെണിയായി റോഡിലെ കുഴി; സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ കൗമാരക്കാരിക്ക് ലോറി കയറി ദാരുണാന്ത്യം‌

ബെം​ഗളുരു; റോഡുകളിൽ പൊലിയുന്ന ജീവനുകളുടെ എണ്ണം കൂടുന്നു. റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിച്ച സ്കൂട്ടർ യാത്രക്കാരിയായ കൗമാരക്കാരി ലോറി കയറി മരിച്ചു. മൈസൂരു റോഡ് സ്വദേശി നുപിയ (17) ആണ് മരണപ്പെട്ടത്. കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ടപ്പോൾ പുറകിലിരുന്ന നുപിയ തെറിച്ച് വീഴുകയും പിന്നിൽ വന്ന ലോറി നുപിയയുടെ ദേഹത്ത് കൂടി കയറി ഇറങ്ങുകയും ചെയ്യുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് വീണ മറ്റ് രണ്ട് പേരെ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തു. ലോറി ശരീരത്തിലൂടെ കയറിയിറങ്ങിയ നുപിയ സംഭവസ്ഥലത്ത് വച്ചുതന്നെ മരണമടഞ്ഞു. വാഹനത്തിന്റെ ഡ്രൈവർ ഓടി…

Read More
Click Here to Follow Us