വാഷിങ്ടൺ: മൈക്രോസോഫ്റ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സത്യ നദെല്ലയുടെ മകൻ സെയിൻ നദെല്ല (26) അന്തരിച്ചു. ജന്മനാ സെറിബ്രൽ പാൾസി രോഗമുണ്ടായിരുന്നു. സത്യ നദെല്ല അനുപമ നദെല്ല ദമ്പതികളുടെ മകനാണ് സെയിന്‍ നദെല്ല. മൈക്രോസോഫ്റ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് മരണ വാര്‍ത്ത പങ്കുവച്ചത്. 54-കാരനായ സത്യ നദെല്ല 2014ൽ മൈക്രോസോഫ്റ്റിന്റെ സിഇഒ ആയതിന് ശേഷം ഭിന്നശേഷിക്കാര്‍ക്ക് പിന്തുണ നല്കുന്ന മികച്ച ഉത്പന്നങ്ങള്‍ രൂപകല്പന ചെയ്യുന്നതിലേക്ക് മൈക്രോസോഫ്റ്റിനെ നയിക്കുന്നതിന് ഉള്‍പ്പെടെ ഉള്ള കാര്യങ്ങൾക്ക് സത്യ നദെല്ലയെ പ്രചോദിപ്പിച്ചത് മകന് സെയിന്‍ നദെല്ലയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More