ബെംഗളുരു: തന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകൾക്ക് പിന്നിൽ പ്രവർത്തിച്ചത് കർണാടക മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയാണെന്ന് സംശയിക്കുന്നതായി കോൺഗ്രസ് എം.എൽ.എ. സമീർ അഹമ്മദ് ഖാൻ പറഞ്ഞു. എന്നാൽ കോൺഗ്രസ് നേതാക്കളാണ് ഇതിനു പിറകിലെന്ന് താൻ കരുതുന്നില്ലെന്നും, ഇതിൽ രാഷ്ട്രീയ പകപോക്കലൊന്നുമില്ലെന്നും സമീർ അഹമ്മദ് ഖാൻ പറഞ്ഞു. ഇ.ഡി റെയ്ഡുമായി തനിക്കു യാതൊരുവിധ ബന്ധവുമില്ലെന്ന് എച്ച്.ഡി. കുമാരസ്വാമി കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. എന്നാൽ ഈ പ്രസ്താവന തന്നിൽ സംശയം ഉളവാക്കാൻ കാരണമായതായും സമീർ അഹമ്മദ് ഖാൻ…
Read More