ബെംഗളൂരു : ഐപിഎല്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ രാജസ്ഥാന് റോയല്‍സ് ഇന്നിറങ്ങും. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ വീഴ്ത്തിയെത്തുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് എതിരാളികള്‍. ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകുന്നേരം മൂന്നരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. സീസണിലെ ആറ് മത്സരങ്ങളില്‍ നാലിലും ജയിച്ച് എട്ട് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് സഞ്ജുവും സംഘവും. മൂന്ന് ജയമുള്ള ബെംഗളൂരു ആറാമതുമാണ് പോയിന്റ് പട്ടികയില്‍. വിജയവഴിയില്‍ തിരിച്ചെത്താന്‍ റോയല്‍സും ജയം തുടരാന്‍ റോയല്‍ ചലഞ്ചേഴ്സും ഏറ്റുമുട്ടുമ്പോള്‍ ചിന്നസ്വാമിയില്‍ തീപാറും പോരാട്ടം തന്നെ ഇന്ന്…
Read More