ബെംഗളൂരു: തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച രേഖകൾ പ്രകാരം രാജ്യത്തെ ഏറ്റവും സമ്പന്നനായ എം.എൽ.എ സംസ്ഥാന ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. 1413 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. രാജ്യത്തെ തെരഞ്ഞെടുപ്പ് രംഗം നിരീക്ഷിക്കുന്ന സന്നദ്ധ സംഘടനകളായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ), നാഷനൽ ഇലക്ഷൻ വാച്ച് (ന്യൂ) എന്നിവയാണ് കണക്ക് പുറത്തുവിട്ടത്. 28 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 4001 സിറ്റിങ് എം.എൽ.എമാരുടെ സ്വത്ത് വിവരം താരതമ്യം ചെയ്താണ് റിപ്പോർട്ട് തയാറാക്കിയത്. പട്ടികയിലെ ആദ്യ 20 എം.എൽ.എമാരിൽ 12 പേരും കർണാടകയിൽ…
Read More