തക്കാളിയ്ക്ക് 100, മത്തിയ്ക്ക് 100 അടുക്കള കുറച്ച് കാലത്തേക്ക് പൂട്ടിയിട്ടാലോ?

പാചക വാതക- മണ്ണെണ്ണ വില കുതിച്ചുയർന്നതോടെ സാധാരണക്കാർ വെട്ടിലായി എന്നു തന്നെ പറയാം. പച്ചക്കറിയുടെയും മീനിന്റെയും വിലയിലെ കുതിച്ചുചാട്ടവും ആളുകൾക്ക് ഇരുട്ടടിയായി. ചിക്കന്‍ വില നിലവിൽ 240 ല്‍ എത്തി. മഴ തുടങ്ങിയതോടെ ഒരാഴ്ചയായി മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവാത്തതാണ് മത്തിയടക്കം മീനുകള്‍ക്കെല്ലാം വില കൂടാന്‍ കാരണമായത്. മത്തിക്ക് കിലോയ്ക്ക് 200 വരെയെത്തി വില. അയലയ്ക്ക് 260 വും. ഓരോ മാര്‍ക്കറ്റിലും ഓരോ വിലയാണ്. പച്ചക്കറിയില്‍ തക്കാളിക്കാണ് പൊള്ളുംവില. കിലോയ്ക്ക് ചില്ലറ വിപണിയില്‍ 100 രൂപയായി. ഗ്രാമങ്ങളില്‍ 120 വരെ വാങ്ങുന്നവരുണ്ട്. ഒരാഴ്ചയ്ക്ക് മുമ്പ് വരെ…

Read More

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു. കേന്ദ്ര എക്‌സൈസ് നികുതി പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയുമാണ് കുറച്ചത്. ഇതോടെ പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയുമാണ് കുറയുന്നത്. എക്‌സൈസ് ഡ്യൂട്ടിയിലാണ് കുറവ് വരുത്തിയത്. ധനമന്ത്രി നിർമല സീതാരാമനാണ് അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത്. വിലക്കുറവ് നാളെ മുതല്‍ നിലവില്‍ വരും.

Read More

പാൽ വില കൂട്ടണം; മുഖ്യമന്ത്രിക്ക് മിൽക് ഫെഡറേഷന്റെ കത്ത്

ബെംഗളൂരു: പാൽ വില 3 രൂപ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മിൽക് ഫെഡറേഷൻ ചെയർമാൻ ബാലചന്ദ്ര ജാർക്കിഹോളി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കു കത്തെഴുതി. നേരത്തേ 5 രൂപ ഉയർത്തണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളിയിരുന്നു. കാലിത്തീറ്റ, ഇന്ധനവില കുതിച്ചുയർന്നതോടെ ഉൽപാദന ചെലവ് ഉയർന്നത് ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 3 രൂപയിൽ 2 രൂപ കർഷകർക്കും 1 രൂപ സഹകരണ സൊസൈറ്റികൾക്കുമാണ്.

Read More

പാൽ വില വർധിപ്പിക്കില്ല: മന്ത്രി എസ് ടി സോമശേഖർ

ബെംഗളൂരു: പാൽ വില വർധിപ്പിക്കില്ലെന്നും കർഷകർക്ക് കൂടുതൽ വില നൽകാൻ അതത് പാൽ യൂണിയനുകൾക്ക് കഴിയുമെന്നും സഹകരണ മന്ത്രിയും മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമായ എസ് ടി സോമശേഖർ വ്യക്തമാക്കി. സർക്കാർ അതിഥി മന്ദിരത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പാൽ വില വർധിപ്പിക്കാനുള്ള നിർദ്ദേശമില്ലെന്നും സർക്കാർ അതിൽ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വിലക്കയറ്റത്തിനെതിരായ കോൺഗ്രസിന്റെ പ്രതിഷേധത്തോട് പ്രതികരിച്ച സോമശേഖർ, വാർത്തകളിൽ ഇടം പിടിക്കാൻ ആഗ്രഹിക്കുന്നവരാണ് അവരെന്നും അദ്ദേഹം പറഞ്ഞു.

Read More

മാതൃമരണ നിരക്ക്: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കർണാടക മുന്നിൽ

ബെംഗളൂരു: അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മാതൃമരണ നിരക്കിൽ (എംഎംആർ) ഏറ്റവും മോശം റെക്കോർഡ് കർണാടകയിൽ. കഴിഞ്ഞ ദശാബ്ദത്തെ അപേക്ഷിച്ച് പ്രസവസമയത്ത് ഉണ്ടാകുന്ന മരണങ്ങൾ തടയുന്നതിൽ കർണാടക വലിയ മുന്നേറ്റം നടത്തിയ സാഹചര്യത്തിലാണിത്. 2022 മാർച്ചിൽ സാമ്പിൾ രജിസ്‌ട്രേഷൻ സിസ്റ്റം പുറത്തിറക്കിയ 2017-19 ലെ മാതൃമരണ നിരക്ക് സംബന്ധിച്ച സ്‌പെഷ്യൽ ബുള്ളറ്റിനിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ഈ കാലയളവിൽ ഓരോ ലക്ഷം പ്രസവങ്ങൾക്കും 83 മാതൃമരണങ്ങൾ (എംഎം) കർണാടകയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലാണ് (30) ഏറ്റവും കുറവ്, തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും ഒരു ലക്ഷം പ്രസവങ്ങളിൽ 58 പേരും…

Read More

കർണാടകയിലെ ഇന്ധനവില കുറവ് പ്രതിസന്ധിയിലാക്കിയത് കാസർക്കോടിനെ 

കാസർക്കോട് : കേരളത്തിലേയും കര്‍ണാടകയിലേയും ഇന്ധനവിലയിലെ വ്യത്യാസം പ്രതിസന്ധിയിൽ ആക്കിയത് കാസർക്കോട്ടെ ഇന്ധന പമ്പ് ഉടമകളെ. ദേശീയ പാത 66ലെ ഇന്ധന പമ്പുകളാണ് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും വര്‍ധിച്ചതോടെ ജില്ലയില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പനയില്‍ 25 മുതല്‍ 30 ശതമാനം വരെ ഇടിവുണ്ടായതായി ഡീലര്‍മാര്‍ പറയുന്നു. എന്നാല്‍ ഹൈവേയിലും അതിര്‍ത്തിയിലും ഉള്ളവരെയാണ് വില വര്‍ധനവും ഇരു സംസ്ഥാനങ്ങളിലേയും വില വ്യത്യാസവും കൂടുതല്‍ ബാധിക്കുന്നതെന്ന് ഓള്‍ ഇന്ത്യ പെട്രോള്‍ പമ്പ് ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മൂസ പറഞ്ഞു കാസര്‍കോടുമായി താരതമ്യപ്പെടുത്തുമ്പോള്‍,…

Read More

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

ദില്ലി : രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി  ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിച്ചു. അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില അടിവെച്ച് അടിവെച്ച് ഉയരുകയാണ്. എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാനുള്ള അവകാശം ഇപ്പോൾ കമ്പനികൾക്കാണ്. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ തന്നെ ഇന്ധന വില ഉയരുമെന്ന് കരുതിയതാണ്. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ വില…

Read More

ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ പാചക വാതക വിലയും കുത്തനെ കൂട്ടി

GAS CYLINDER

ന്യൂഡല്‍ഹി : ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചക വാതകത്തിനും വില കൂട്ടി. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 50 രൂപയാണ് കൂട്ടിയത്. കൊച്ചിയിലെ പുതിയ വില 956 രൂപയാണ്. അഞ്ചു കിലോയുടെ സിലിണ്ടറിന്റെ വിലയും കൂട്ടിയിട്ടുണ്ട്. സിലിണ്ടറിന് 13 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ വില 352 രൂപയായി. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിരുന്നില്ല. അതേസമയം വാണിജ്യ സിലിണ്ടര്‍ വില വര്‍ധിപ്പിച്ചിരുന്നു. ഈ മാസം ആദ്യം വാണിജ്യ സിലിണ്ടറിന് 106 രൂപ 50…

Read More

രാജ്യത്ത് ഇന്ധന വില കൂട്ടി

ദില്ലി: നാലര മാസങ്ങൾക്ക് ശേഷം രാജ്യത്ത് ഇന്ധന വില കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇന്ന് ആറ് മണി മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിനാണ് രാജ്യത്ത് അവസാനമായി ഇന്ധന വില വര്‍ധിപ്പിക്കുന്നത്. പിന്നീട് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വന്നതോടെ കമ്പനികള്‍ പിടിച്ചു നില്‍ക്കുകയായിരുന്നു

Read More

ഇൻഷ്വറൻസ് പ്രീമിയർ വർദ്ധന: കാറിന് 2000 മുതൽ 7000 വരെ കൂടും

തിരുവനന്തപുരം: ഏപ്രിൽ മുതൽ വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷ്വറൻസ് പ്രീമിയം വർദ്ധിക്കും. സ്വകാര്യ കാറുകൾക്ക് കുറഞ്ഞത് രണ്ടായിരത്തിലേറെ രൂപയുടെ വർദ്ധന വരും. ഇരു ചക്രവാഹനങ്ങളുടെ പ്രീമിയം കുറഞ്ഞത് ആയിരത്തിമുന്നൂറ് രൂപയെങ്കിലും വർദ്ധിക്കും. ഇലക്ട്രിക് വാഹനങ്ങൾക്ക് 15 ശതമാനം കിഴിവ് കഴിച്ചുള്ള തുകയാണ് ശുപാർശ ചെയ്തത്. ഗതാഗത മന്ത്രാലയവുമായി ചർച്ചചെയ്ത് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിട്ടി പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് ഇത്രയും വർദ്ധന ശുപാർശ ചെയ്തത്. രണ്ടുവർഷത്തിനുശേഷമാണ് പ്രീമിയം പുതുക്കുന്നത്. കൊവിഡിനെതുടർന്ന് ഏറെക്കാലം അടച്ചിട്ടതിനാൽ മോട്ടോർ വാഹന വിഭാഗത്തിലെ ക്ലെയിമിൽ കാര്യമായ ഇടിവുണ്ടായിരുന്നു. അതേസമയം,…

Read More
Click Here to Follow Us