ബെംഗളൂരു: റോഡപകടങ്ങളിൽ വളർത്തുമൃഗങ്ങൾക്കോ മറ്റ് മൃഗങ്ങൾക്കോ ഉണ്ടാകുന്ന പരിക്കുകൾക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും (ഐപിസി) മോട്ടോർ വാഹന നിയമത്തിലെയും വ്യവസ്ഥകൾ ബാധകമാകുമെന്ന് കർണാടക ഹൈക്കോടതി അടുത്തിടെ ഒരു വിധിന്യായത്തിൽ പറഞ്ഞു. എന്നാൽ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 279-ാം വകുപ്പ് പ്രകാരമുള്ള അശ്രദ്ധമായി വാഹനമോടിക്കുന്നത് മനുഷ്യർക്ക് മാത്രമാണെന്നും വളർത്തുമൃഗത്തിനോ മൃഗത്തിനോ ബാധകമല്ലെന്നും കോടതി വിധിച്ചു. മറ്റൊരാളുടെ വളർത്തുനായയുടെ മരണത്തിന് കാരണക്കാരനായ തനിക്കെതിരെയുള്ള നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 21 കാരൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് ഒക്ടോബർ 21 ന് വിധി പ്രസ്താവിച്ചത്. വളർത്തു നായ…
Read MoreTag: Rash driving
റോഡുകളിൽ ഇനി അഭ്യാസപ്രകടനം വേണ്ട ; ഈസ്റ്റ് ട്രാഫിക് ഡി സി പി
ബെംഗളൂരു: റോഡിൽ വാഹനങ്ങൾ കൊണ്ടുള്ള ആഭ്യാസ പ്രകടങ്ങൾ ഇനി ഒഴിവാക്കാം, മുന്നറിയുപ്പുമായി ബെംഗളൂരു ഈസ്റ്റ് ട്രാഫിക് ഡി സി പി. ട്വിറ്ററിലൂടെയാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. നിങ്ങൾ വീലിംഗ് നടത്തുകയാണെങ്കിൽ, നിങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. നഗരത്തിൽ നിരവധി ആളുകളാണ് ഇത്തരത്തിൽ ബൈക്കുകളിലും മറ്റുമായി അഭ്യാസ പ്രകടനം നടത്തുന്നത്. ഇതുവഴി ഉണ്ടാകുന്ന അപകടങ്ങളും ഒരുപാടാണ്. അഭ്യാസ പ്രകടനം നടത്തുന്നവർക്കെതിരെ കർശന നടപടി കൈകൊള്ളനാണ് പോലീസിന്റെ തീരുമാനം
Read More