കൊച്ചി: സംവിധായകന് രഞ്ജി പണിക്കരെ ഫിലിം എക്സിബിറ്റേഴ്സ് യൂണിയന് വിലക്കിയതായി അഭ്യൂഹങ്ങള്‍ പരന്നതിന് പിന്നാലെ നിലപാട് വ്യക്തമാക്കി അസോസിയേഷന്. സംവിധായകനെ വിലക്കിയിട്ടില്ലെന്നാണ് വിശദീകരണം. മുന്‍ പ്രോജക്ടുകളുമായി ബന്ധപ്പെട്ട കുടിശ്ശിക നല്കുന്നതില് അദ്ദേഹം കൂടി പങ്കാളിയായ നിര്‍മ്മാണ കമ്പനി പരാജയപ്പെട്ടതിനെ തുടര്‍ന്ന് രഞ്ജി പണിക്കരെ വിലക്കിയെന്നായിരുന്നു അഭ്യൂഹങ്ങള്‍. സംവിധായകനെ വിലക്കിയിട്ടില്ലെന്ന് ഫിയോക്ക് സെക്രട്ടറി സുമേഷ് ജോസഫ് പറഞ്ഞു. “അദ്ദേഹം മുതിര്‍ന്ന സംവിധായകനാണ്, ഔദ്യോഗിക വിലക്കില്ല. മാര്‍ച്ച് 28ന് നടന്ന അസോസിയേഷന് ജനറല്‍ ബോഡി യോഗത്തില്‍, കുടിശ്ശിക തീര്‍ത്തതിന് ശേഷം മാത്രമേ സംവിധായകന്റെ സിനിമകളുമായി സഹകരിക്കൂ എന്ന്…
Read MoreTag: Ranji panikkar
രഞ്ജി പണിക്കരുടെ ചിത്രങ്ങൾക്ക് തിയേറ്റർ വിലക്ക്
തിരുവനന്തപുരം: നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ക്ക് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ വിലക്ക്. രഞ്ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള വിതരണക്കമ്പനി കുടിശിക നല്‍കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കുടിശിക തീര്‍ക്കുന്നത് വരെ രഞ്ജി പണിക്കരുടെ സിനിമകളുമായി സഹകരിക്കില്ലെന്നും ഫിയോക്ക് വ്യക്തമാക്കി. രഞ്ജി പണിക്കര്‍ അഭിനയിച്ച ചിത്രങ്ങളും മറ്റേതെങ്കിലും തരത്തില്‍ ഭാഗമായിട്ടുള്ള സിനിമകളുമാണ് വിലക്കുക. കുടിശിക തീര്‍ക്കുന്നത് വരെ യാതൊരു കാരണവശാലും അദ്ദേഹത്തിന്റെ സിനിമകള്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സംഘടന വ്യക്തമാക്കി. ഇക്കാര്യത്തില്‍ രഞ്ജി പണിക്കര്‍ ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
Read More