കനത്ത മഴയിലെ വെള്ളക്കെട്ടും മറ്റ് പ്രശ്നങ്ങളും; മുൻകരുതൽ സ്വീകരിക്കാൻ നിർദേശം

ബെം​ഗളുരു; കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴ സൃഷ്ട്ടിച്ച കെടുതികൾ ജനജീവിതം തടസപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലും മഴ പെയ്യാൻ സാഹചര്യം ഉള്ളതിനാൽ മുൻ കരുതലുകൾ എടുക്കണമെന്ന് ബിബിഎംപി കമ്മീഷ്ണർ ഉദ്യോ​ഗസ്ഥർക്ക് നിർ​ദേശം നൽകി. ന​ഗരത്തിന്റെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുകയും, വാഹനങ്ങൾ ഒഴുകി പോകുകയും ചെയ്തിരുന്നു. കൂടാതെ മരങ്ങൾ ഒടിഞ്ഞ് വീണും ഒട്ടേറെ പ്രശ്നങ്ങളാണ് നേരിടേണ്ടി വന്നത്. കടപുഴകി വീണ മരത്തിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചിരുന്നു, തുടർന്ന് ഒടിഞ്ഞു വീഴുന്ന മരങ്ങൾ ഉടനടി നീക്കം ചെയ്യണമെന്നും നിർദേശം നൽകി. കൺട്രോൾ റൂമുകൾ കൃത്യമായി പ്രവർത്തിക്കണമെന്നും…

Read More

വെള്ളക്കെട്ട്; തടാകങ്ങളും, കനാലുകളും കയ്യേറി നടത്തിയ കോൺക്രീറ്റുവത്കരണം നൽകിയ തിരിച്ചടി

ബെം​ഗളുരു; കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട് കുറച്ചൊന്നുമല്ല ന​ഗരനിവാസികളെ ബുദ്ധിമുട്ടിച്ചത്. തടാകങ്ങളും, ഓടകളും, കനാലുകളും കയ്യേറി നടത്തിയ കോൺക്രീറ്റുവത്കരണമാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമെന്ന് റിപ്പോർട്ട്. തടാക, മഴവെള്ള കനാലുകളുടെ കയ്യേറ്റം ഒഴിപ്പിക്കുന്നത് ബിബിഎംപി ഊർജിതമാക്കുന്നില്ലെന്നാണ് ഉയരുന്ന പരാതി. 2626 കയ്യേറ്റങ്ങൾ കണ്ടെത്തിയതിൽ 714 എണ്ണത്തിൽ ഇനിയും യാതൊരു വിധ നടപടികളും അധികൃതർ സ്വീകരിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന സിഎജി റിപ്പോർട്ടിൽ പറയുന്നു. ബിബിഎംപി ചീഫ് നൽകിയ കണക്കുകൾ വിശ്വാസയോ​ഗ്യമല്ലെന്ന് സിഎജി അറിയിച്ചിരുന്നു, കനത്ത മഴയിൽ ബിബിഎംപിയുടെ 8 സോണുകളിൽ 2 എണ്ണം ഒഴികെ മറ്റെല്ലായിടങ്ങളിലും…

Read More

മഴയിൽ പുഴ കരകവിഞ്ഞു: നഗരത്തിലെ വീടുകളിൽ വെള്ളം കയറി

ബെംഗളൂരു: ഒക്ടോബർ 3 ഞായറാഴ്ച രാത്രിയിൽ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും പെയ്ത കനത്ത മഴ നഗരത്തിൽ പരക്കെ നാശം വിതച്ചു. പല സ്ഥലങ്ങളും വെള്ളത്തിനടിയിലാവുകയും ചില പ്രദേശങ്ങളിൽ രാത്രി വൈദ്യുതി മുടങ്ങുകയും ചെയ്തു. സംരക്ഷണഭിത്തി ഉണ്ടായിരുന്നിട്ടും, വൃഷഭവതി നദിയിലെ വെള്ളം ഒഴുകി ഐഡിയൽ ഹോംസ് ലേഔട്ടിലെ വീടുകളിലേക്ക് കയറി.  ”ഏകദേശം 4 അടിയോളം വെള്ളമുണ്ടായിരുന്നു, എവിടെ പോകണമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു, ” എന്ന് ഐഡിയൽ ഹോംസ് ലേഔട്ടിലെ ഒരു താമസക്കാരൻപറഞ്ഞു. ബിബിഎംപി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പമ്പ് സെറ്റുകളുപയോഗിച്ച് വെള്ളം മാറ്റുവാൻ നോക്കിയെങ്കിലും ആ ശ്രമം പ്രയോജനപ്പെട്ടില്ല. “ഞങ്ങൾ ഇതിനകം ബക്കറ്റുകൾ ഉപയോഗിച്ച് ഞങ്ങളുടെ വീടുകളിൽ…

Read More

കനത്ത മഴ;റോഡുകൾ വെള്ളത്തിനടിയിലായി;ഒരു മരണം.

ബെംഗളൂരു: ഞായറാഴ്ചയും തിങ്കളാഴ്ചയും ഉണ്ടായ (ഒക്ടോബർ 3, 4) കനത്ത മഴയെ തുടർന്ന് ഒരാൾ മരിച്ചു. നഗരത്തിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്ന ജയനഗർ സ്വദേശി ബി എസ് നാഗരാജാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 4.30 ന് ഉണ്ടായ അപകടത്തെ തുടർന്നാണ്  അദ്ദേഹം മരിച്ചത്‌. കനത്ത മഴയിൽ റോഡിൽ വീണു കിടന്നിരുന്ന ഒരു മരത്തിൽ ഇയാളുടെ സ്കൂട്ടർ ഇടിച്ചാണ് അപകടം സംഭവിച്ചത്. നഗരത്തിൽ ഇടിമിന്നലോടെ രാത്രി മുഴുവനും കനത്ത മഴ പെയ്തിരുന്നു. നഗരത്തിലുടനീളമുള്ള പല റോഡുകളും ഇത് മൂലം വെള്ളത്തിനടിയിലായി. പല പ്രദേശങ്ങളിലും ഇപ്പോഴും മഴ തുടരുന്നതിനാൽ പല സ്ഥലങ്ങളും …

Read More
Click Here to Follow Us