ബെംഗളൂരു: ഇന്ന് മുതൽ അടുത്ത 14 ദിവസത്തേക്ക് സംസ്ഥാനത്ത് സർക്കാർ ഏർപ്പെടുത്തിയനിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ റെയിൽ ഇതര വിഭാഗം കമ്പ്യൂട്ടർവത്കൃത പാസഞ്ചർറിസർവേഷൻ സെന്ററുകൾ അടച്ചിടുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ബനശങ്കരി, ജയനഗർ, കോറമംഗല. കെ ആർ മാർക്കറ്റ്, ഹൈക്കോടതി, വിധാന സൗധ, ഇലക്ട്രോണിക് സിറ്റി, യെലഹങ്ക എന്നിവിടങ്ങളിലെ പിആർഎസ് കേന്ദ്രങ്ങൾ 28.04.2021 മുതൽ 11.05.2021 വരെ (14 ദിവസം) അടച്ചിരിക്കുന്നു, ” എന്ന് വിജ്ഞാപനത്തിൽ അറിയിച്ചു. കർണാടകയിൽ 14 ദിവസം നീണ്ടു നിൽക്കുന്ന ലോക്ക്ഡൌൺ ഇന്ന് വൈകുന്നെരം മുതൽആരംഭിക്കുന്നതാണ്.
Read More