ബെംഗളൂരു: ജയനഗറിൽ തെരുവ് നായ്ക്കളുടെ മുകളിലൂടെ ആഡംബര കാർ കയറ്റിയ 23കാരനെ സിദ്ധപുര പോലീസ് അറസ്റ്റ് ചെയ്തു. തൊഴിൽ രഹിതനും ജയനഗർ സ്വദേശിയുമായ ആദി നാരായണ എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുൻ എംപിയും തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ട്രസ്റ്റിന്റെ മുൻ ചെയർമാനുമായ പരേതനായ ഡി കെ ആദികേശവുലു നായിഡുവിന്റെ ചെറുമകനാണ് അറസ്റ്റിലായ യുവാവ്. ജനുവരി 26ന് വൈകിട്ട് ജയനഗർ ഒന്നാം ബ്ലോക്കിലെ 10-ാം ‘ബി’ മെയിൻ റോഡിലെ തെരുവ് നായ്ക്കൾ ഉറങ്ങിയിരുന്ന ഫുട്പാത്തിലൂടെ ആദി തന്റെ ആഡംബര കാർ ഓടിച്ചിരുന്നു.…
Read MoreTag: police
ബെംഗളൂരുവിൽ 700-ലധികം പോലീസുകാർക്ക് കൊവിഡ് പോസിറ്റീവ്
ബെംഗളൂരു: 700-ലധികം പോലീസുകാർക്ക് കോവിഡ് പോസിറ്റീവ് ആയതിനാൽ ദൈനംദിന പോലീസിംഗിനെ ഒരു പരിധിവരെ ബാധിക്കുന്നുണ്ട്. എന്നിരുന്നാലും, സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഞായറാഴ്ച വരെ നഗരത്തിൽ 731 പോലീസുകാർക്കാണ് രോഗം ബാധിച്ചത്. 731 പേരിൽ 38 പെരെ ഡിസ്ചാർജ് ചെയ്തു, നിലവിൽ ഇപ്പോൾ 693 സജീവ കേസുകളാണുള്ളത്. സെൻട്രൽ ക്രൈംബ്രാഞ്ച് ഉൾപ്പെടെ എല്ലാ ഡിവിഷനുകളിലും യൂണിറ്റുകളിലും കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ വെസ്റ്റ് ഡിവിഷനാണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 180…
Read Moreപോലീസുകാരെന്ന വ്യാജേന വീട്ടിൽ മോഷണം നടത്തിയ അഞ്ചുപേർ പിടിയിൽ.
ബെംഗളൂരു: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതിന്റെ പേരിൽ രണ്ട് സ്ഥിരം കുറ്റവാളികൾ ഉൾപ്പെടെ അഞ്ചംഗ സംഘത്തെ മഹാലക്ഷ്മി ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മോഷണത്തിന് പുറമെ വീട്ടുടമസ്ഥനെയും മകനെയും സംഘം തട്ടിക്കൊണ്ടുപോകുകയും ചെയ്തു. പോലീസുകാരെന്ന വ്യാജേന വീട്ടിൽ പരിശോധന നടത്തിയ സംഘം സ്വർണാഭരണങ്ങളും പണവുമായി രക്ഷപ്പെടുകയായിരുന്നു. പ്രതികളിൽ നിന്ന് 318 ഗ്രാം സ്വർണാഭരണങ്ങളും 10.3 ലക്ഷം രൂപയും രണ്ട് ബൈക്കുകളും കത്തിയും ഉൾപ്പെടെ 16 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. യെലഹങ്ക പോലീസ് സ്റ്റേഷൻ പരിധിയിലെ റൗഡികളായ ബാലകൃഷ്ണ (23), ചേതൻ കുമാർ…
Read Moreകഴിഞ്ഞ വർഷം റോഡപകടങ്ങളിൽ പൊലിഞ്ഞവരുടെ കണക്കുകൾ വ്യക്തമാക്കി ആക്‌സിഡന്റ് അനാലിസിസ് റിപ്പോർട്ട്.
ബെംഗളൂരു: കഴിഞ്ഞ വർഷം നഗരത്തിലെ റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ മരിച്ചത് 21-30 വയസ് പ്രായമുള്ളവരാണ്. കൂടാതെ ഏറ്റവും മാരകമായ അപകടങ്ങൾ ഉണ്ടാക്കുന്നതും അവരാണ്. കഴിഞ്ഞ വർഷം 21 നും 30 നും ഇടയിൽ പ്രായമുള്ള 207 പേർ റോഡപകടങ്ങളിൽ മരിച്ചപ്പോൾ ഇതേ പ്രായത്തിലുള്ള 245 പേർ ഇതേ കാലയളവിൽ മാരകമായ അപകട കേസുകളിൽ പ്രതികളാക്കിയതായും ആക്‌സിഡന്റ് അനാലിസിസ് റിപ്പോർട്ടിൽ പറയുന്നു. മാരകമായ റോഡപകടങ്ങൾക്ക് കാരണക്കാരെന്ന് ആരോപിക്കപ്പെടുന്നവരുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഹൈസ്‌കൂൾ വിദ്യാഭ്യാസമുള്ളവരുടെ പേരുകളാണ് ഭൂരിഭാഗം ചാർജ് ഷീറ്റുകളിലും (225), തൊട്ടുപിന്നാലെ പിയുസി,…
Read Moreഗുജറാത്ത് തീരത്ത് 10 ജീവനക്കാരുമായി എത്തിയ പാകിസ്ഥാൻ ബോട്ട് പിടികൂടി.
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് ഇന്ത്യൻ സമുദ്രാതിർത്തിയിൽ 10 ജീവനക്കാരുമായി എത്തിയ ഒരു പാകിസ്ഥാൻ ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) പിടികൂടിയതായി സംസ്ഥാന പ്രതിരോധ വക്താവ് അറിയിച്ചു. യാസീൻ എന്ന് പേരിട്ടിരിക്കുന്ന ബോട്ട് ശനിയാഴ്ച രാത്രി ഓപ്പറേഷനിലൂടെ ഐസിജി കപ്പൽ പിടികൂടുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാന തീരം വഴി മയക്കുമരുന്ന് കടത്താൻ ഇത്തരം ബോട്ടുകൾ ഉപയോഗിക്കുന്ന സംഭവങ്ങളും വർധിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി . അങ്കിത് എന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പൽ 10 ജീവനക്കാരുമായി എത്തിയ ‘യാസീൻ’ എന്ന പാകിസ്ഥാൻ ബോട്ടിനെ ജനുവരി 08…
Read Moreബെംഗളൂരുവിൽ വാരാന്ത്യ കർഫ്യൂ; ലംഘിച്ചതിന് പോലീസ് 820 -ഓളം വാഹനങ്ങൾ കണ്ടുകെട്ടി.
ബെംഗളൂരു: വാരാന്ത്യ, രാത്രി കർഫ്യൂ നടപ്പാക്കാൻ കഠിനമായി പരിശ്രമിക്കുന്ന സിറ്റി പോലീസ് ശനിയാഴ്ച രാവിലെ 6 മുതൽ രാത്രി 8 വരെ ഉള്ള സമയങ്ങളിൽ മാത്രം പിടികൂടിയത് 820 വാഹനങ്ങൾ. ഡിസംബർ 28 നും ശനിയാഴ്ച പുലർച്ചെ 5 നും ഇടയിൽ പിടിച്ചെടുത്ത 540 വാഹനങ്ങൾ കൂടി ചേർത്താൽ, പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണം 1,369 ആണ്. അതിൽ കൂടുതലും ബൈക്കുകളും കാറുകളും മുച്ചക്ര വാഹനങ്ങളുമാണ് പിടിച്ചിട്ടുള്ളത്. കണക്കുകൾ പ്രകാരം മജസ്റ്റിക്, കെആർ മാർക്കറ്റ് പ്രദേശങ്ങളുടെ അധികാരപരിധി ഉൾക്കൊള്ളുന്ന വെസ്റ്റ് ഡിവിഷനിലെ പോലീസുകാർ ശനിയാഴ്ച 316…
Read Moreപിടിച്ചെടുത്ത ഡ്യൂപ്ലിക്കേറ്റ് ബ്രാൻഡഡ് വസ്ത്രങ്ങൾ ഷെൽട്ടർ ഹോമുകളിലേക്ക് വിതരണം ചെയ്ത് പോലീസ്.
ചെന്നൈ: വിവിധ സംരംഭത്തിൽ നിന്നും പിടിച്ചെടുത്ത സാധനങ്ങൾ നശിക്കാൻ അനുവദിക്കുന്നതിനുപകരം, ഇന്റലക്ച്വൽ പോപ്പർട്ടി റൈറ്റ്‌സ് എൻഫോഴ്‌സ്‌മെന്റ് സെല്ലിലെ സ്ലീത്തുകൾ വിവിധ പാർട്ടികളിൽ നിന്ന് പിടിച്ചെടുത്ത ഷർട്ടുകൾ, ട്രാക്കുകൾ, ടീ-ഷർട്ടുകൾ, ബാഗുകൾ, സ്കൂൾ ബാഗുകൾ എന്നിവ അനാഥാലയങ്ങളിലേക്ക് വിതരണം ചെയ്തു. 4.5 ലക്ഷം രൂപ വിലമതിക്കുന്ന ഇനങ്ങളിൽ 1040 ഷർട്ടുകൾ, 92 ട്രാക്ക് പാന്റ്‌സ്, 228 ഷോർട്ട്‌സ്, 770 ടീ ഷർട്ടുകൾ, 335 സ്‌കൂൾ ബാഗുകൾ എന്നിവ നാല് അനാഥാലയങ്ങൾ / ഷെൽട്ടർ ഹോമുകൾക്ക് വിതരണം ചെയ്തു. ലൂയി ഫിലിപ്പ് ഷർട്ടുകൾ, പ്യൂമ ട്രാക്കുകൾ, ഷോർട്ട്‌സ്,…
Read Moreരാത്രി കർഫ്യൂ; നിയമം ലംഘിച്ചതിന് ബെംഗളൂരുവിൽ പിടിച്ചെടുത്തത് 318 ഓളം വാഹനങ്ങൾ.
ബെംഗളൂരു: പുതുവത്സര തലേന്ന് രാത്രി കർഫ്യൂ നിയമം ലംഘിച്ചതിന് 318 വാഹനങ്ങൾ സിറ്റി പോലീസ് പിടികൂടി. പിടികൂടിയ വാഹനങ്ങളിൽ 280 ഇരുചക്ര വാഹനങ്ങളും 28 ഫോർ വീലറുകളും 10 മുച്ചക്ര വാഹനങ്ങളുമാണ് ഉൾപ്പെടുന്നത്. രാത്രി കർഫ്യൂ സമയപരിധിക്കപ്പുറം യാതൊരു ലക്ഷ്യവുമില്ലാതെ വാഹനമോടിക്കുന്നവർ അലഞ്ഞുതിരിയുകയായിരുന്നു എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, തന്റെ വസ്തുവിൽ ആളുകളെ ക്യാമ്പ് ചെയ്യാൻ അനുവദിച്ചതിന് റിസോർട്ട് ഉടമയെ രാമനഗര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളടക്കം നാനൂറിലധികം പേർക്ക് റിസോർട്ട് ഉപയോഗിക്കുന്നതിന് റിസോർട്ട് ഉടമ അനുമതി നൽകിയിരുന്നതായി പൊലീസ് പറഞ്ഞു.…
Read Moreവിചാരണ തടവുകാർക്ക് പാഴ്‌സൽ സർവീസ് വഴി കഞ്ചാവ്.
ബെംഗളൂരു: കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം സന്ദർശകർക്ക് തടവുകാരെ കാണാൻ അനുവദിക്കാത്തതിനാൽ പാഴ്‌സൽ പോസ്റ്റ് സർവീസ് വഴി കഞ്ചാവ് കടത്തുന്നതായി ബെംഗളൂരു സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥർ അടുത്തിടെ കണ്ടെത്തി. പരപ്പന അഗ്രഹാര പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് കഞ്ചാവ് പൊതികൾ രണ്ട് വിചാരണത്തടവുകാർക്ക് അയച്ചതായാണ് കണ്ടെത്തിയത്. സിസിടിവി ക്യാമറകൾ ഇല്ലാത്ത ബെംഗളൂരുവിലെ പോസ്റ്റ് ഓഫീസിൽ നിന്നാണ് പാഴ്സൽ അയച്ചത്. സെൻട്രൽ ജയിൽ ചീഫ് സൂപ്രണ്ട് ആർ ലത പോലീസിൽ നൽകിയ പരാതിയിൽ ഡിസംബർ 25ന് ഉച്ചയ്ക്ക് 12.35 ഓടെ ജയിലിന്റെ പ്രധാന ഗേറ്റിൽ വിചാരണ…
Read Moreനന്ദിനി നെയ്യിൽ മായം; നാലുപേർ അറസ്റ്റിൽ.
മൈസൂരു: സംസ്ഥാനാന്തര തലത്തിൽ ചാമുണ്ഡി മലയുടെ താഴ്‌വരയിലുള്ള ഹൊസഹുണ്ടി ഗ്രാമത്തിൽ വൻതോതിൽ നന്ദിനി ബ്രാൻഡിന്റെ പേരിൽ മായം കലർന്ന നെയ്യ് നിർമിച്ച കേസിൽ രണ്ടാഴ്ചയ്ക്കുശേഷം നാലുപേരെ മൈസൂരു ജില്ലാ പോലീസ് അറസ്റ്റുചെയ്തു. മൈസൂരു സ്വദേശികളാണ് അറസ്റ്റിലായവർ അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇവരുടെ പേരുവിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. റാക്കറ്റിന്റെ പ്രവർത്തനം, ഗുണഭോക്താക്കൾ, അന്തിമ ഉപഭോക്താക്കൾ എന്നിവരെല്ലാം പോലീസ് ആഴത്തിൽ അന്വേഷിക്കുന്നതിനാൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് റിപോർട്ടുകൾ. പതിറ്റാണ്ടുകളായി ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിൽ പേരുകേട്ട കർണാടക മിൽക്ക് ഫെഡറേഷനും (കെഎംഎഫ്) അതിന്റെ പ്രാദേശിക യൂണിറ്റായ മൈസൂരു ഡിസ്ട്രിക്ട്…
Read More