2 കോടി വില വരുന്ന കഞ്ചാവുമായി സ്ത്രീകൾ അടക്കം നാലുപേർ പിടിയിൽ

തൃശൂർ : കർണാടക സ്വദേശി ഉൾപ്പെടെ നാലു പേർ കോടികളുടെ കഞ്ചാവുമായി തൃശ്ശൂരിൽ പോലീസ് പിടിയിൽ. കര്‍ണ്ണാടക സ്വദേശി മുനീര്‍, ഭാര്യ ശാരദ, ബന്ധു ശ്വേത, മണ്ണാര്‍ക്കാട്ട് താഴത്തെ കല്ലടി വീട്ടില്‍ ഇസ്മയില്‍ എന്നിവരെയാണ് പിടികൂടിയത്. കോയമ്പത്തൂരിൽ നിന്നും നെടുമ്പാശ്ശേരിക്ക് രണ്ട് കാറുകളിലായി കടത്തുകയായിരുന്ന കഞ്ചാവ് വഴിയിൽ വെച്ച് എക്സൈസ് സംഘം പിടികൂടുകയായിരുന്നു.

Read More

അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ ആവഡിയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളുടെയും തലപ്പത്ത് വനിതകൾ.

ചെന്നൈ: അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പോലീസ് വകുപ്പിലെ സ്ത്രീകളുടെ സംഭാവനകൾ മാനിച്ച് ആവഡി കമ്മീഷണറേറ്റിന് കീഴിലുള്ള എല്ലാ പോലീസ് സ്റ്റേഷനുകളും ചൊവ്വാഴ്ച വനിതാ ഓഫീസർമാരുടെ നേതൃത്വത്തിൽ നയിക്കപ്പടും. മുതിർന്ന തലത്തിൽ, അഡീഷണൽ കമ്മീഷണർ (ആസ്ഥാനവും ട്രാഫിക്കും) ബി വിജയകുമാരി, ആവഡി കമ്മീഷണറേറ്റിലെ ജോയിന്റ് കമ്മീഷണറായി അധിക ചുമതല വഹിക്കും, കൂടാതെ ഡെപ്യൂട്ടി കമ്മീഷണർ (ആസ്ഥാനവും അഡ്മിനിസ്ട്രേഷൻ) ജി ഉമയാൽ, ആവഡിക്കും ഡെപ്യൂട്ടി കമ്മീഷണറായും അധിക ചുമതല വഹിക്കും. ആവഡി പോലീസ് കമ്മീഷണറേറ്റിൽ 25 പോലീസ് സ്‌റ്റേഷനുകളിലായി 650 വനിതാ പോലീസുകാരും ഓഫീസർമാരുമാണ് ഉള്ളത്. ചൊവ്വാഴ്ച…

Read More

രണ്ട് വർഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊള്ളയടിക്കേസുകളിൽ 97 % കേസുകളും പോലീസ് തെളിയിച്ചു; ഡിസിപി

ROBBER - THEIF

ബെംഗളൂരു: ഫെബ്രുവരി 11ന് പുലർച്ചെ സിറ്റി മാർക്കറ്റിലെ സ്വർണക്കടയിൽ കയറി ഉറങ്ങിക്കിടന്ന തൊഴിലാളികളെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി 80 ഗ്രാം സ്വർണവും ഒരു കിലോ വെള്ളിയുപകരണങ്ങളുമായി കടന്നുകളഞ്ഞ കൊള്ളസംഘം ബുധനാഴ്ച അറസ്റ്റിലായി. തട്ടിപ്പ് കേസുകളിൽ വേഗത്തിലുള്ള നടപടി അസാധാരണമല്ലെന്ന് പോലീസ് വൃത്തങ്ങൾ അവകാശപ്പെടുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, റിപ്പോർട്ട് ചെയ്യപ്പെട്ട കൊള്ളയടിക്കേസുകളിൽ 97 ശതമാനം കേസുകളിലും സിറ്റി പോലീസ് പ്രതികളെ പിടികൂടിയിട്ടുണ്ട് ഡിസിപി (വെസ്റ്റ്) സഞ്ജീവ് പാട്ടീൽ പറഞ്ഞു. 2020-ൽ, റിപ്പോർട്ട് ചെയ്യപ്പെട്ട 30 കള്ളക്കേസുകളിൽ 29 എണ്ണംവും, 2021-ൽ 35-ൽ 34 കേസുകളിലും…

Read More

LGBT+ ആളുകൾക്കെതിരെ പോലീസ് ദുരുപയോഗം; സംരക്ഷിക്കാൻ തമിഴ്‌നാട് സർക്കാർ നിയമം ഭേദഗതി ചെയ്യും.

ചെന്നൈ: എൽജിബിടിക്യുഐഎ+ കമ്മ്യൂണിറ്റിയിൽ നിന്നുള്ളവരെയും അവരുടെ സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആളുകളെയും ഉപദ്രവിക്കുന്നത് തടയാൻ തമിഴ്‌നാട് സർക്കാർ തമിഴ്‌നാട് സബോർഡിനേറ്റ് പോലീസ് ഓഫീസർമാരുടെ പെരുമാറ്റ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ചൊവ്വാഴ്ച പുറപ്പെടുവിച്ച ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് അനുസരിച്ച്, പെരുമാറ്റച്ചട്ടങ്ങളുടെ റൂൾ 24B-ന് താഴെ ചട്ടം 24C ചേർക്കപ്പെടും, ഒരു പോലീസ് ഉദ്യോഗസ്ഥനും LGBTQIA (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ, ക്വീർ, ഇന്റർസെക്‌സ്, അസെക്ഷ്വൽ) + കമ്മ്യൂണിറ്റിയിൽ പെട്ട ഏതെങ്കിലും വ്യക്തിയെയോ അല്ലെങ്കിൽ അവരുടെ സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആളുകളേയോ ഉപദ്രവിക്കുന്ന ഒരു പ്രവൃത്തിയിലും ഏർപ്പെടരുത്.…

Read More

കൊച്ചിയില്‍ വന്‍ ലഹരിവേട്ട; എട്ടംഗ സംഘം പിടിയിൽ.

കൊച്ചി: ഇടപ്പള്ളി മാമംഗലത്തെ ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ ലഹരി വില്‍പന. പരിശോധനയില്‍ യുവതിയുള്‍പ്പെടെയുള്ള എട്ടംഗ  സംഘമാണ് മരുന്നുമായി പിടിയിലായത്. വില്‍പനയ്‌ക്കെത്തിയ നാലുപേരും വാങ്ങാനെത്തിയ നാലുപേരുമാണ് പിടിയിലായത് ഇവരിൽ നിന്നും മാരക മയക്കുമരുന്നായ 55 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കൂടാതെ പ്രതികളുടെ മൂന്ന് വാഹനങ്ങളും എക്‌സൈസ് കസ്റ്റഡിയിലെടുത്തട്ടുണ്ട്. കൊച്ചി മാമംഗലത്തെ ഹോട്ടലില്‍ റൂമെടുത്ത് വില്‍പന നടത്തുന്നതിനിടെയാണ് അറസ്റ്റിലായത്. ആലുവ സ്വദേശികളായ റിച്ചു റഹ്മാന്‍, മലപ്പുറം സ്വദേശി മുഹമ്മദലി, തൃശൂര്‍ സ്വദേശി ബിപേഷ്,കണ്ണൂര്‍ സ്വദേശി സല്‍മാന്‍ എന്നിവര്‍ ഇടപ്പള്ളിയിലെ ഹോട്ടലില്‍ ഇന്നലെ മുതല്‍ താമസിച്ചുവരികയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ…

Read More

ബിജെപി എംഎൽഎ ബ്ലാക്ക് മെയിൽ; പൊലീസിൽ മൊഴി നൽകി യുവതി.

Harassment word cloud

ബെംഗളൂരു: ബിജെപിയുടെ സെഡം എംഎൽഎ രാജ്കുമാർ പാട്ടീൽ തെൽക്കൂർ തന്നെ ബ്ലാക്ക്‌മെയിൽ ചെയ്തതായി ആരോപിച്ച 40 കാരിയായ യുവതി തന്റെ മൊഴി രേഖപ്പെടുത്താൻ യെലഹങ്ക പോലീസിന് മുന്നിൽ ഹാജരായി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി വിധാന സൗധ പോലീസിന് മുന്നിൽ ഹാജരായി എംഎൽഎയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ മൊഴി നൽകിയത്. തനിക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് യുവതി എംഎൽഎയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ബെംഗളൂരു പോലീസ് ഉന്നതർക്ക് പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ എസിപിയോട് ഉയർന്ന ഉദ്യോഗസ്ഥർ ആവശ്യപെട്ടിട്ടുണ്ട്.…

Read More

തെരുവ് നായയുടെ മേൽ കാർ ഓടിച്ചുകയറ്റി കൊന്നു; പ്രതിയിൽ നിന്നും ബോണ്ട് ഈടക്കി കർണാടക പോലീസ്

Dogs_Audi_Bengaluru_Screengrab_murder

ബെംഗളൂരു: തെരുവ് നായ്ക്കളെ കാറുകയറ്റികൊന്നതിന് മുൻ എംപി ഡികെ ആദികേശവുലു നായിഡുവിന്റെ ചെറുമകൻ ആദി നാരായണ നായിഡുവിൽ നിന്ന് കർണാടക പോലീസ് 10 ലക്ഷം രൂപ ബോണ്ട് വാങ്ങി. ഭാവിയിൽ മൃഗങ്ങളെ പീഡിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായാൽ ജയിലിൽ അടയ്ക്കുമെന്ന് പ്രതിക്ക് കർശന മുന്നറിയിപ്പ് നൽകിയതായും പോലീസ് അറിയിച്ചു. ഏകദേശം ഒരാഴ്ച മുൻപാണ് 23 കാരനായ പ്രതി ആദി നാരായണ നായിഡു, ബെംഗളൂരുവിലെ സിദ്ധപുര പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ ലാറ എന്ന തെരുവ് നായയുടെ മുകളിലൂടെ തന്റെ ഓഡി കാർ ബോധപൂർവം ഓടിച്ച് കയറ്റി കൊന്നത്.…

Read More

നാലുകുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

ബെംഗളൂരു: ശ്രീരംഗപട്ടണ താലൂക്കിലെ കെആർഎസ് ഗ്രാമത്തിൽ നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗുജറാത്ത് സ്വദേശികളായ ഗംഗാറാമിന്റെ ഭാര്യ ലക്ഷ്മി (30), മക്കളായ രാജു (10), കോമൾ (7), കുനാൽ (4), ലക്ഷ്മിയുടെ അനന്തരവൻ ഗോവിന്ദ (13) എന്നിവരാണ് മരിച്ചത്. തുണിവ്യാപാരിയായ ലക്ഷ്മിയുടെ ഭർത്താവ് ഗംഗാറാം സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല. ജോലിയുടെ ആവശ്യത്തിനായി പുറത്തുപോയ ഇയാൾ വിവരമറിഞ്ഞ് പിന്നീടാണ് വീട്ടിലെത്തിയത് കഴിഞ്ഞ 40 വർഷമായി രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള ഒട്ടേറെ കുടുംബങ്ങൾ കുടിയേറിപ്പാർത്തിരിക്കുന്ന ബാസർ ലെയ്നിലുള്ള ഇവരുടെ വീട്ടിലാണ് സംഭവം.…

Read More

സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; നാലുപേർ അറസ്റ്റിൽ.

ബെംഗളൂരു: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ 4 പേർ അറസ്റ്റിൽ. ഇ-കൊമേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടു സഹപ്രവർത്തകരുൾപ്പെടെയുള്ള നാലുപേരെയാണ് പോലീസ് പിടികൂടിയത്. യെലഹങ്ക സ്വദേശികളായ രാകേഷ് (20), വരുൺ കുമാർ (21), മോഹൻ (21), സുരാജ് (20) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ടാണ് ട്രിനിറ്റിക്ക് സമീപം പ്രവർത്തിക്കുന്ന ഇ-കോമേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരൻ സുരേന്ദ്ര (23) യ്ക്ക് കുത്തേറ്റത്. തുടർന്ന് ഒളിവിൽ പോയ നാലുപേരെയും വാടകവീട്ടിൽനിന്നാണ് പിടികൂടിയത്. താക്കിയത് ചെയ്തിട്ടും സുരേന്ദ്ര സ്ഥാപനത്തിലെ ഒരു ജീവനക്കാരിക്ക് നിരന്തരം പ്രണയസന്ദേശമയച്ചതാണ് അക്രമത്തിന് കാരണമായതെന്ന്…

Read More

ജർമനിയിലേക്ക് കടത്താൻശ്രമിച്ച ശ്രീരാമവിഗ്രഹം പിടിച്ചെടുത്ത് പോലീസ് സംഘം

ചെന്നൈ: ആലന്തൂരിലെ കയറ്റുമതി സ്ഥാപനത്തിൽ നിന്നും ജർമനിയിലേക്കു കടത്താൻശ്രമിച്ച ഒരുകോടിയിലധികംരൂപ വിലവരുന്ന ശ്രീരാമവിഗ്രഹം പിടിച്ചെടുത്തു. സ്ഥാപനത്തിൽ നിന്ന്‌ ജർമനിയിലേക്ക് വിഗ്രഹം കടത്തുന്നതായി രഹസ്യവിവരം ലഭിച്ച പ്രത്യേക പോലീസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ഒളിപ്പിച്ചുവെച്ചനിലയിലുണ്ടായ വിഗ്രഹം കണ്ടെടുത്തത്. ആന്റി പൈറസി വിഭാഗം അഡീഷണൽ ഡി.ജി.പി. ജയന്ത് മുരളിയുടെ നിർദേശപ്രകാരം ഐ.ജി. ദിനകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്.

Read More
Click Here to Follow Us