നിയമവിരുദ്ധമായി വായ്പ നൽകുന്ന 42 മൊബൈൽ ആപ്പുകളെ പ്ലേ സ്റ്റോറിൽ നിന്ന് നീക്കണമെന്ന് സർക്കാർ 

ബെംഗളൂരു:ചട്ടവിരുദ്ധമായി വായ്പ നൽകുന്ന 42 മൊബൈൽ ആപ്പുകളെ പ്ലേ സ്റ്റോറിൽനിന്ന് നീക്കണമെന്ന ആവശ്യവുമായി ഉടൻ ഗൂഗിളിനെ സമീപിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന ആപ്പുകൾ വായ്പയെടുത്തവരിൽ നിന്ന് വൻതുകയാണ് പലിശയിനത്തിൽ മാത്രം കൈപ്പറ്റുന്നത്. വായ്പ അടയ്ക്കാൻ വൈകുന്നവരെ നഗ്ന ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് പതിവാണ്. കേന്ദ്ര സർക്കാരുമായി സഹകരിച്ച് ഇത്തരം ആപ്പുകളെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്തുമെന്നും മന്ത്രി ദിനേശ് ഗുണ്ടുറാവു നിയമസഭയിൽ പറഞ്ഞു.

Read More
Click Here to Follow Us