അയോദ്ധ്യ: പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം അയോദ്ധ്യ രാമക്ഷേത്രത്തില്‍ ദർശനം നടത്തിയത് കാല്‍ക്കോടി ഭക്തർ എന്ന് റിപ്പോർട്ട്. പതിനൊന്ന് കോടിയിലധികം രൂപ വഴിപാടായി ലഭിച്ചെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. വഴിപാടായി എട്ട് കോടി രൂപയാണ് ഭണ്ഡാരങ്ങളില് നിക്ഷേപിച്ചത്. മൂന്നര കോടിയോളം രൂപ ചെക്കുകളിലൂടെയും ഓണ്‍ലൈൻ പേയ്മെന്റുകളിലൂടെയുമാണ് ലഭിച്ചതെന്ന് ക്ഷേത്ര ട്രസ്റ്റ് ഓഫീസ് ഇൻചാർജ് പ്രകാശ് ഗുപ്ത പറഞ്ഞു. പുതിയ ബാലക് റാം വിഗ്രഹവും രാം ലല്ല വിഗ്രഹവും പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ഭക്തർക്ക് വഴിപാടുകളർപ്പിക്കാൻ നാല് ഭണ്ഡാരങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ സംഭാവനകള്‍ ഡിജിറ്റലായി നല്‍കാനായി 10 കംപ്യൂട്ടറൈസ്ഡ്…
Read MoreTag: pilgrims
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പ ഭക്തർ മുങ്ങി മരിച്ചു
ബെംഗളൂരു: ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന മൂന്ന് അയ്യപ്പ ഭക്തർ മുങ്ങിമരിച്ചു. മൈസൂരു നഞ്ചൻഗുഡിലെ കപില നദിയിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം. തുമകുരു കൊരട്ടഗരെ സ്വദേശികളായ ഗവി രംഗ (19), രാകേഷ് (19), അപ്പു (16) എന്നിവരാണ് മരിച്ചത്. മാല അഴിക്കുന്ന ചടങ്ങിനായാണ് പുണ്യനദിയായി കരുതുന്ന കപിലയിൽ ഇവർ ഇറങ്ങിയത്. തുമകുരുവിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള എട്ടുപേരടങ്ങുന്ന സംഘമാണ് ശബരിമല ദർശനത്തിന് പുറപ്പെട്ടത്. മടങ്ങുംവഴി നഞ്ചൻഗുഡിലെ ശ്രീകണ്ഠേശ്വര ക്ഷേത്രം സന്ദർശിക്കാൻ ഇവർ തീരുമാനിച്ചു. ക്ഷേത്ര ദർശനത്തിന് മുമ്പാണ് കപില നദിയിൽ കുളിക്കാനിറങ്ങിയത്. എന്നാൽ, ഹെജ്ജിഗെ…
Read More