പെട്രോൾ വില കുറയ്ക്കാൻ സാധ്യത

ബെംഗളൂരു: സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ അവലോകനം ചെയ്തതിന് ശേഷം നികുതി കുറച്ചുകൊണ്ട് പെട്രോൾ വില കുറയ്ക്കാൻ സർക്കാർ തീരുമാനിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈഞായറാഴ്ച പറഞ്ഞു. “ഇക്കാര്യം സമ്പദ്‌വ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നതാണ് എന്ന് ഞാൻ ഇതിന് മുൻപേ പറഞ്ഞിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിന് ശേഷം ഞങ്ങൾ സമ്പദ്‌വ്യവസ്ഥ അവലോകനം ചെയ്യും, ആ സമയത്ത് സമ്പദ്‌വ്യവസ്ഥ അനുകൂലമാണെങ്കിൽ, വില കുറക്കാനുള്ള അവസരമുണ്ട്,” എന്ന് ധനകാര്യ വകുപ്പു കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. സംസ്ഥാനത്തെ പെട്രോളിന്റെ നികുതി കുറയ്ക്കാൻ എന്തെങ്കിലും നിർദ്ദേശമുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

Read More
Click Here to Follow Us