ബെംഗളൂരു: ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍ അറിയിച്ച് പിഡിപി ചെയര്മാന് അബ്ദുൾ നാസര്‍ മഅ്ദനി. 30 ദിവസത്തെ കഠിന വ്രതത്തിലൂടെ ആര്‍ജിച്ചെടുത്ത ക്ഷമയും സംയമനവും സാഹോദര്യ സംരക്ഷണ മനോഭാവവും നിരന്തരമായി നിലനിര്‍ത്തുവാന്‍ ഈദ് സുദിനത്തില്‍ പ്രതിജ്ഞ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൊടുംവര്‍ഗീയ ദുശ്ശക്തികളും അവരുടെ കാര്യസ്ഥന്മാരും പച്ചക്കള്ളങ്ങള്‍ ഹീനമായ ഭാഷയില്‍ അവതരിപ്പിച്ച് കേരളീയ സമൂഹത്തിന്റെ സ്വാസ്ഥ്യം കെടുത്താന്‍ ആസൂത്രിത നീക്കങ്ങള്‍ നടത്തുകയും അതുവഴി രാഷ്ട്രീയ ലാഭം കൊയ്യാന്‍ ശ്രമിക്കുകയും രാജ്യത്തെ മിക്ക സംവിധാനങ്ങളും ഇക്കൂട്ടര്‍ക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുകയും…
Read More