ബെംഗളൂരു: അമിതവേഗതയിൽ വരുന്ന ഭാരവാഹനങ്ങൾ നിയന്ത്രിക്കാൻ പോലീസിന് ബുദ്ധിമുട്ടായതിനാൽ രാത്രി 12 മുതൽ പുലർച്ചെ 5 വരെ പീന്യ മേൽപ്പാലത്തിലൂടെ ഭാരവാഹനങ്ങളുടെ ഗതാഗതം ബെംഗളൂരു ട്രാഫിക് പോലീസ് നിരോധിച്ചു. അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കുന്ന മേൽപ്പാലം 2021 ഡിസംബർ 25 മുതൽ 2022 ഫെബ്രുവരി 15 വരെ അടച്ചിട്ടതിനാൽ പ്രദേശത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. തുടർന്ന് അറ്റകുറ്റപ്പണികൾ പൂർണമായി പൂർത്തീകരിച്ചില്ലെങ്കിലും ഗതാഗതം സുഗമമാക്കാൻ ചില ഭാരം കുറഞ്ഞ വാഹനങ്ങൾക്ക് മാത്രം മേൽപ്പാലം ഉപയോഗിക്കാൻ അനുമതി നൽകുകയായിരുന്നു. പകൽ സമയത്ത് ഗതാഗതം നിയന്ത്രിക്കാനാകുമെങ്കിലും രാത്രിയിൽ ഹെവി മോട്ടോർ വാഹനങ്ങൾ…
Read More