ബെംഗളൂരു: മൈസൂരുവിൽ നിന്നും പത്തനംതിട്ടയിലേക്കുള്ള കേരള ആർടിസിയുടെ ആദ്യ സ്വിഫ്റ്റ് ബസ് സർവീസ് ആരംഭിച്ചു. 707 രൂപയാണ് ടിക്കറ്റ് നിരക്ക്. മൈസൂരു– പത്തനംതിട്ട ഡീലക്സ് ബസാണു സ്വിഫ്റ്റ് നോൺ എസി സർവീസിലേക്ക് മാറിയത്. വൈകിട്ട് 6നു മൈസൂരുവിൽ നിന്ന് പുറപ്പെടുന്ന സ്വിഫ്റ്റ് ബസ് ബത്തേരി, താമരശ്ശേരി, പെരിന്തൽമണ്ണ, തൃശൂർ, മൂവാറ്റുപുഴ, കോട്ടയം വഴി രാവിലെ 5.10നു പത്തനംതിട്ടയിലെത്തും. വൈകിട്ട് 6നു പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട് രാവിലെ 7.10നു തിരികെ മൈസൂരുവിലുമെത്തും.
Read MoreTag: pathanamthitta
പത്തനംതിട്ടയിൽ നിന്നും ബെംഗളൂരുവിലേക്ക് അടുത്താഴ്ച മുതൽ പുതിയ സർവീസ്
ബെംഗളൂരു: പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബെംഗളൂരിലേക്ക് അടുത്ത ആഴ്ച മുതല്‍ കെ.എസ്.ആര്.ടി.സി – സിഫ്റ്റ് എസി സെമി സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചു. ആറന്മുള എം.എല്‍.എയും ആരോഗ്യ വകുപ്പ് മന്ത്രിയുമായ വീണാ ജോര്‍ജ്ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പത്തനംതിട്ടയില്‍ നിന്ന് ബെംഗളൂരിലേക്ക് സെമി സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുന്നതിന് തീരുമാനമായത്. വൈകിട്ട് 5.30 ക്കാണ് പത്തനംതിട്ടയില്‍ നിന്ന് സര്‍വ്വീസ് ആരംഭിക്കുന്നത്. കോട്ടയം, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴിയാണ് ബസ് ബെംഗളൂരുവിൽ എത്തുക. രാത്രി 7.30 ക്കാണ് തിരികെ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്നത്. സംസ്ഥാന സര്‍ക്കാര്‍ പുതിയതായി…
Read Moreവൈറൽ ആയി കളക്ടറുടെ ഫ്ലാഷ് മോബ്
പത്തനംതിട്ട: ഫ്ലാഷ് മോബില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവച്ച് പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം സൃഷ്ട്ടിച്ചു. മികച്ച പ്രതികരണങ്ങളാണ് വീഡിയോക്ക് വന്നു കൊണ്ടിരിക്കുന്നത്. എംജി യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ കോളജുകളില്‍ ഫ്ലാഷ് മോബ് നടത്തിയ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് കലക്ടറും അപ്രതീക്ഷിതമായി ഒപ്പം ചേര്‍ന്ന് ചുവടുവച്ചത്. കലോത്സവത്തിന്റെ വൈദ്യുതാലങ്കാരം ഉദ്ഘാടനം ചെയ്യാന്‍ ജില്ലാ സ്റ്റേഡിയത്തില്‍ എത്തിയതായിരുന്നു കലക്ടര്‍. ഫ്ലാഷ് മോബിന്റെ സമാപനവും ഇതോടൊപ്പം നടത്തി. ഇതിനൊപ്പമാണ് നൃത്തച്ചുവടുകളുമായി കലക്ടറും കൂടിയത്. വിദ്യാര്‍ഥികള്‍ക്കൊപ്പം മനോഹര നൃത്തച്ചുവടുകള്‍…
Read Moreകേരളത്തിലെ കാമ്പുസുകളിൽ കോവിഡ് വ്യാപനം രൂക്ഷം.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് ക്ലസ്റ്റര്‍ കൂടി. തിരുവനന്തപുരം ഫാര്‍മസി കോളേജിലാണ് പുതിയ കൊവിഡ് ക്ലസ്റ്റര്‍. വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ കൊവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യമാണ് കോളേജില്‍. ഇത് വരെ 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തിലാണ്. പുതുവത്സര ആഘോഷമാണ് കൊവിഡ് വ്യാപനത്തിലേക്ക് നയിച്ചതെന്നാണ് അനുമാനിക്കുന്നത്. ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രാവിലെ പത്തനംതിട്ടയില്‍ കൊവിഡ് ക്ലസ്റ്റര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപരും ഫാര്‍മസി കോളേജില്‍ കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നത്. പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിങ് കോളേജിലാണ് ക്ലസ്റ്റര്‍. സമ്പര്‍ക്ക…
Read More