വൈറൽ ആയി കളക്ടറുടെ ഫ്ലാഷ് മോബ്

പത്തനംതിട്ട: ഫ്ലാഷ് മോബില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവച്ച്‌ പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം സൃഷ്ട്ടിച്ചു. മികച്ച പ്രതികരണങ്ങളാണ് വീഡിയോക്ക് വന്നു കൊണ്ടിരിക്കുന്നത്. എംജി യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ കോളജുകളില്‍ ഫ്ലാഷ് മോബ് നടത്തിയ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് കലക്ടറും അപ്രതീക്ഷിതമായി ഒപ്പം ചേര്‍ന്ന് ചുവടുവച്ചത്. കലോത്സവത്തിന്റെ വൈദ്യുതാലങ്കാരം ഉദ്ഘാടനം ചെയ്യാന്‍ ജില്ലാ സ്റ്റേഡിയത്തില്‍ എത്തിയതായിരുന്നു കലക്ടര്‍. ഫ്ലാഷ് മോബിന്റെ സമാപനവും ഇതോടൊപ്പം നടത്തി. ഇതിനൊപ്പമാണ് നൃത്തച്ചുവടുകളുമായി കലക്ടറും കൂടിയത്. വിദ്യാര്‍ഥികള്‍ക്കൊപ്പം മനോഹര നൃത്തച്ചുവടുകള്‍…

Read More