ബെംഗളൂരു: ലാവല്ലെ റോഡിലെ ഗാലറി ടൈംആൻഡ് സ്പെയ്സിൽ പ്രശസ്ത ചിത്രകാരൻ പാരീസ് മോഹൻ കുമാറിന്റെ ചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചു. ആദിവാസി വിഭാഗങ്ങളുടെ പുറം ലോകവുമായി ബന്ധമില്ലാത്ത ജീവിതം, പശ്ചിമഘട്ട കളുടെ സൗന്ദര്യം എന്നിവ വിഷയമാക്കിയ ചിത്രങ്ങളാണ്പ്രദർശനത്തിൽ ഏറെയും. പരിസ്ഥിതി പ്രവർത്തനങ്ങൾക്കായാണ് ഈ ചിത്രങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിക്കുക. പ്രദർശനം മുൻ ഡിജിപി ഡോ.അജയ്കുമാർ സിങ് ഉദ്ഘാടനം ചെയ്തു. ചിത്രകാരനും ശിൽപിയുമായ ബാലൻബാലൻ നമ്പ്യാർ മുഖ്യാതിഥിയായിരുന്നു. രാവിലെ 11 മുതൽ വൈകിട്ട് 7.30 വരെയുള്ള പ്രദർശനം എട്ടിനു സമാപിക്കും.
Read More